27 March 2024, Wednesday

Related news

February 20, 2024
February 18, 2024
February 16, 2024
February 16, 2024
December 3, 2023
July 3, 2023
March 26, 2023
August 28, 2022
July 10, 2022
July 9, 2022

വനിതാ സംവരണ നിയമനിര്‍മ്മാണം ലിംഗവിവേചനം അവസാനിപ്പിക്കും: കെ പ്രകാശ്‌ബാബു

Janayugom Webdesk
കൊല്ലം
September 20, 2021 8:48 pm

രാജ്യത്ത് നിലനില്‍ക്കുന്ന ലിംഗവിവേചനം അവസാനിപ്പിക്കാന്‍ വനിതാ സംവരണത്തിനുവേണ്ടിയുള്ള നിയമനിര്‍മ്മാണത്തിനുമാത്രമേ കഴിയൂയെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്‌ബാബു. വനിതാ സംവരണബില്‍ പാര്‍ലമെന്റ് പാസ്സാക്കുക എന്നാവശ്യമുന്നയിച്ച് സിപിഐ കൊല്ലം സിറ്റി കമ്മിറ്റി ചിന്നക്കടയില്‍ നടത്തിയ ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വനിതാ സംവരണബില്‍ ഇന്ന് ഫ്രീസറില്‍ ഇരിക്കുകയാണ്. ബില്ല് നടപ്പിലാക്കാമെന്ന് പറഞ്ഞ് വോട്ട് നേടിയാണ് മോഡി അധികാരത്തിലെത്തിയത്. എന്നാല്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും ഇന്നേവരെ അതിനുവേണ്ടി കേന്ദ്രസര്‍ക്കാന്‍ ഒന്നും ചെയ്തിട്ടില്ല. ബിജെപിയും കോണ്‍ഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം ലഭിക്കുന്ന അവസ്ഥയല്ല നിലനില്‍ക്കുന്നത്. സ്ത്രീകള്‍ എവിടെ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതമാര്‍ കുടികൊള്ളുന്നു എന്നതാണ് ഭാരതീയ സങ്കല്‍പ്പം.

ജന്മിവാഴ്ചയുടെയും ഭൂപ്രഭുത്വത്തിന്റെയും കാലഘട്ടത്തിലാണ് ഇതിനൊക്കെയൊരു മാറ്റം ഉണ്ടായത്. എല്ലാ രംഗങ്ങളില്‍ നിന്നും സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെട്ടു. പുരുഷാധിപത്യസമൂഹമായി പരിണമിക്കുകയായിരുന്നു പിന്നീട്. അതിനൊരു മാറ്റം കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റുകളും നവോത്ഥാന നായകരുമാണ്. വനിതാ സംവരണ ബില്ലിനെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി സ്ത്രീകളുടെ പ്രശ്നമായി മാത്രമല്ല കാണുന്നത്. മറിച്ച് സാമൂഹിക വികസനത്തിന് അവിഭാജ്യഘടകമായിട്ടാണ് പാര്‍ട്ടി ഇതിനെ കണക്കാക്കുന്നത്. എന്നാല്‍ ഇന്ന് എല്ലാം മതത്തിന്റെ കണ്ണില്‍ കാണാനാണ് പലരും ആഗ്രഹിക്കുന്നത്.

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവ സമുദായം പ്രത്യേക ക്ലാസ് കൊടുക്കുന്നുവെന്നാണ് ഇന്നലെ ഒരു വികാരിയുടെ പ്രസ്താവനയായി കണ്ടത്. ഇത്തരം പ്രസ്താവനകള്‍ സമൂഹത്തിനെ പുറകോട്ടടിക്കുകയേ ഉള്ളൂ. മതത്തിന്റെ വേലിക്കെട്ടില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കുകയാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ലിംഗവിവേചനത്തിനെതിരായ പോരാട്ടത്തിന് അണിചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ജയശ്രീ ആനന്ദബാബു അധ്യക്ഷത വഹിച്ചു.
eng­lish summary;Women’s reser­va­tion leg­is­la­tion to end gen­der dis­crim­i­na­tion: K Prakash Babu
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.