സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷ് അറസ്റ്റുചെയ്തു.ര്‍ത്താവ് ഞെള്ളൂര്‍ അനന്തപുരത്ത് വീട്ടില്‍ ശ്രാവണ്‍ (26),ശ്രാവണിന്റെ അമ്മ രതി (55) എന്നിവരാണ് അറസ്റ്റിലായത്. ഞെള്ളൂര്‍ സ്വദേശിയും രണ്ടു കുട്ടികളുടെ അമ്മയുമായ ശിശിര(22) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്.
നാലു വര്‍ഷത്തോളം ഭര്‍തൃവീട്ടില്‍ താമസിച്ച യുവതി മരിക്കുന്നതിനു മുമ്ബ് ഭര്‍ത്താവിനും മാതാവിനും എതിരേ കൂട്ടുകാര്‍ക്ക് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് കേസില്‍ വഴിത്തിരിവായത്. കേസിന്റെ പ്രാധാന്യം മനസ്സിലാക്കി അന്വേഷണം ചാലക്കുടി ഡിവൈഎസ്പി ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിന്റെയും അമ്മയുടെയു പങ്ക് വ്യക്തമായി.ജനുവരി 17നാണ് ശിശിര ആത്മഹത്യചെയ്തത്.
ENGLISH SUMMARY: women’s suicide; husband and mother in law arrested
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.