Web Desk

മെൽബൺ

March 08, 2020, 3:54 pm

വനിതാദിനത്തിൽ ഇന്ത്യ കളി മറന്നു; ടി20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ്ക്ക്

Janayugom Online

വനിതകളുടെ ടി 20 യിൽ ഓസ്‌ട്രേലിയക്ക് ലോക കിരീടം. ഓസ്‌ട്രേലിയയുടെ അഞ്ചാം ലോക കിരീടമാണിത്. 185 റൺസ് പിന്തുടർന്ന ഇന്ത്യ 99 റൺസിന് പുറത്തായി.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ പൂർണമായും നിരായുധരാക്കിയാണ് ഓസീസിന്റെ കിരീടധാരണം.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 184 റൺസ്. ഈ ലോകകപ്പിൽ ഇതുവരെ ആരും നേടിയിട്ടില്ലാത്ത സ്കോറിലേക്കു ബാറ്റെടുത്ത ഇന്ത്യയുടെ മറുപടി 99 റൺസിൽ അവസാനിച്ചു. അഞ്ച് പന്തു ബാക്കിനിൽക്കെയാണ് ഇന്ത്യ 99ന് ഓൾഔട്ടായത്. ഓസീസിന്റെ ജയം 85 റൺസിന്.

പിറന്നാള്‍ ദിനം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന് നിരാശയുടേതായി. ഇന്ത്യയുടെ കന്നി വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലായിരുന്നു ഇത്.ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ തന്നെ വെടിക്കെട്ട് താരം ഷഫാലി വര്‍മയെ (2) നഷ്ടമായ ഇന്ത്യയ്ക്ക് പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ഇതിനിടെ താനിയ ഭാട്ടിയ പരിക്കേറ്റ് മടങ്ങിയതും തിരിച്ചടിച്ചു. ജെസ് ജൊനാസന്റെ പന്ത് ഹെല്‍മറ്റിലിടിച്ച താനിയ വേദന കലശലായതോടെ ക്രീസ് വിടുകയായിരുന്നു.

നേരത്തേ ഓസീസ് നാലു വിക്കറ്റിനാണ് 184 റണ്‍സെന്ന മികച്ച സ്‌കോര്‍ നേടിയത്. ടോസിനു ശേഷം ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മേല്‍ തുടക്കം മുതല്‍ കത്തിക്കയറുകയായിരുന്നു. ഓപ്പണര്‍മാരായ ബെത്ത് മൂണിയുടെയും (78*) അലീസ്സ ഹീലിയുടെയും (75) ഫിഫ്റ്റികളാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഹീലിയായിരുന്നു കൂടുതല്‍ അപകടകാരി. വെറും 39 പന്തിലാണ് ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം ഹീലി 75 റണ്‍സ് വാരിക്കൂട്ടിയത്. മൂണി 54 പന്തില്‍ 10 ബൗണ്ടറികള്‍ നേടി. ക്യാപ്റ്റന്‍ മെഗ് ലാന്നിങ് (16), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (2), റേച്ചല്‍ ഹെയ്ന്‍സ് (4) എന്നിവരാണ് പുറത്തായ താരങ്ങള്‍.

ഹീലി- മൂണി സഖ്യം ഓപ്പണിങ് വിക്കറ്റില്‍ 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും നല്‍കിയ അവസരങ്ങള്‍ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയിരുന്നു. ആക്രമിച്ച് കളിച്ച ഹീലിയാണ് പവര്‍പ്ലേ ഓവറുകളില്‍ സ്‌കോര്‍ കുത്തനെ ഉയര്‍ത്തിയത്. അഞ്ച് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിങ്‌സ്.

Eng­lish Summary;Women’s T20 World Cup final followup
YOU MAY ALSO LIKE THIS VIDEO