നിലവിലെ ഇൻഡ്യ ബുക്ക് ഓഫ് റിക്കോർഡ് തിരുത്തി കുറിക്കാൻ 3000 വരികളിൽ 12000 ൽ അധികം വാക്കുകൾ കൊണ്ട് കവിതയെഴുതി കേരളത്തിലെ ഒരു ഗ്രാമീണ യുവാവായ അൽക്കേജിൻ. പങ്കജ് മഹാതോ ആസാം ഭാഷയിൽ 2812 വരികളിലായി 11427 വാക്കുകൾ കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളുടെ സഹനത്തെ മുൻനിർത്തി എഴുതിയ കവിത മറികടക്കുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് അൽക്കേജിൻ പറഞ്ഞു. ലക്ഷ്യം നിറവേറിയ സാഫല്യത്തിൽ ഗിന്നസ് റെക്കോർഡ് സാദ്ധ്യതയും ബിഎ ഹിസ്റ്ററിക്കാരനായ ഇരുപത്തഞ്ചുകാരൻ പരതുന്നു.
മലയാളസാഹിത്യ ലോകത്തിന് നൽകുന്ന സ്നേഹോപഹാരം ആണ് ഓർമ്മക്കുറിപ്പുകൾ എന്ന കവിത.
തീവ്ര നഷ്ടപ്രണയം ആസ്പതമാക്കിയ ഈ കവിതയിൽ പീഡനത്തിനിരയായ യുവതിയുടെയും ആ യുവതിയെ പ്രണയിച്ച പുരുഷന്റെയും ബാല്യം മുതൽ മരണം വരെ അനുഭവിക്കുന്ന ദുഃഖങ്ങളും പ്രയാസങ്ങളും ഉൾക്കൊള്ളിക്കുന്നതിനോടൊപ്പം നിസഹായരായി സമൂഹത്തിൽ നിലകൊള്ളുന്ന ഈശ്വരന്റെ നിഷ്ക്രിയാവസ്ഥയും വരച്ചു കാണിക്കുന്നു. മലയാള ഭാഷയിൽ എക്കാലവും നിലനില്ക്കുന്നതിനായി എഴുതപെട്ട ഈ കവിത കഴിഞ്ഞ ഒരുവർഷകാലം കൊണ്ടാണ് എഴുതി തീർത്തത്. കവിത സംസാരിക്കുന്ന വിഷയം പച്ചയായ ജീവിതം ആയതിനാൽ സാധാരണ മലയാളം വാക്കുകൾ ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും അൽക്കേജിൻ പറഞ്ഞു.
പൂർണ്ണമായും പെൻസിൽ ഉപയോഗിച്ച് ബിൽ പ്രിന്റിംഗ് റോൾപേപ്പറിൽ ആണ് ഈ നീളം കൂടിയ കവിത എഴുതിയിരിക്കുന്നത്.നിർദ്ദന കുടുംബാംഗമായ അൽക്കേജിൻ നിത്യജീവിതത്തിൽ ഒരു പാട് പ്രയാസങ്ങൾക്കിടയിലാണ് ജീവിക്കുന്നത്. കോതമംഗലത്തിനു സമീപം കവളങ്ങാട് ഗ്രാമത്തിലെ ലക്ഷം വീട് കോളനിയിൽഅഞ്ച് സെന്റ് സ്ഥലത്ത് വെട്ടിയേലിക്കുടി ജിജിയുടെയും രാജമ്മയുടെയും അഞ്ചു മക്കളിൽ മൂത്ത മകനാണ് അൽക്കേജിൻ. മൂന്നു പെൺമക്കളും രണ്ട് ആൺമക്കളുമുള്ള ഈ കുടുംബത്തിലെ ഒന്നാമനായ അൽക്കേജിൻ സ്വന്തം പേരിലുള്ള വ്യത്യസ്തത ജീവിതത്തിലും പകർത്തുന്നു. കോയമ്പത്തൂരിലെ ഒരു സ്വകാര്യ കമ്പനിയിലെ ജോലിയിൽ നിന്നും കവിത എന്ന തന്റെ സ്വപ്നം പൂർത്തീകരിക്കാൻ ജോലി ഉപേക്ഷിക്കുകയായിരുന്നു. നിരവധി ഭക്തിഗാനങ്ങൾക്കായി തൂലിക ചലിപ്പിച്ചിട്ടുള്ള അൽക്കേജിൻ നെല്ലിമറ്റം കലാഗ്രഹത്തിൽ നിന്നും സംഗീതം അഭ്യസിച്ചിട്ടുണ്ട്.
English Summary: alkejin won india book of record for longest poem
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.