September 28, 2023 Thursday

Related news

September 22, 2023
September 22, 2023
September 21, 2023
September 17, 2023
September 16, 2023
September 13, 2023
September 12, 2023
September 10, 2023
September 2, 2023
August 28, 2023

‘വണ്ടർ ബോയ് ’ വെല്ലാലഗെ

വൈശാഖ് രാജ്
കോഴിക്കോട്
September 13, 2023 10:10 pm

ഇതിഹാസങ്ങളായ സ്പിന്നർമാരെ ക്രിക്കറ്റ് ലോകത്തിനു പരിചയപ്പെടുത്തിയതിൽ ശ്രീലങ്കൻ ടീമിന്റെ പങ്ക് ചെറുതല്ല. സോമചന്ദ്ര ഡി സിൽവ, മുത്തയ്യ മുരളീധരൻ, അജന്ത മെൻഡിസ്, രംഗന ഹെറാത്ത് തുടങ്ങിയ ശ്രീലങ്കൻ സ്പിൻ മാന്ത്രിക നിരയിലേക്ക് ഒരു പുത്തൻ താരോദയം കൂടി, ദുനിത് വെല്ലാലഗെ. ഏഷ്യ കപ്പിന്റെ സൂപ്പർ ഫോറിൽ കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയെ കറക്കി വീഴ്ത്തിയാണ് ഈ ഇടങ്കയ്യൻ സ്പിന്നർ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. 10 ഓവറിൽ 40 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് വെല്ലാലഗെ ഇ­ന്ത്യൻ ബാറ്റിങ്ങിന്റെ അടിത്തറ ഇളക്കിയത്. 

ശ്രീലങ്കയിലെ കോളംബോ സ്വദേശിയായ വെല്ലാലഗെ കഴിഞ്ഞ വർഷമാണ് ദേശീയ ടീമിന്റെ ഭാഗമായത്. ഒരു വർഷത്തിനുള്ളിൽ തന്നെ ലങ്കൻ ടീമിന്റെ വിശ്വസ്തനായ ഇടം­കൈ സ്പിന്നറും നിർണായക ഘട്ടത്തിൽ വാലറ്റത്ത് പൊരുതി നിന്ന് സ്കോർ ബോർഡ് ചലിപ്പിക്കുന്ന ബാറ്ററുമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 22 മത്സരങ്ങളുടെ പരിചയസമ്പത്ത് ഈ യുവതാരത്തിനുണ്ട്. ഇതിൽ 80 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ലിസ്റ്റ് എ മത്സരങ്ങളിലാവട്ടെ 36 കളികളിൽ 46 വിക്കറ്റുകളും ഇദ്ദേഹം സ്വന്തമാക്കി. ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിന് മുൻപ് 12 ഏകദിനങ്ങളും, ഒരു ടെസ്റ്റും ശ്രീലങ്കയ്ക്കായി കളിച്ചിട്ടുണ്ട്. ഇതിൽ 13 വിക്കറ്റുകളാണ് ഏകദിനത്തിൽ നേടിയിരുന്നത്. കളിച്ച ഏക ടെസ്റ്റിൽ വിക്കറ്റുകളൊന്നും വീഴ്ത്താൻ താരത്തിന് സാധിച്ചിരുന്നില്ല. 

ഇന്ത്യയുടെ പേരുകേട്ട മുൻനിര ബാറ്റർമാരെ കടപുഴക്കിയെറിഞ്ഞ വെല്ലാലഗെ അതിവേഗം ഇന്റർനെറ്റ് ലോകത്തും വൈറലായി. താരത്തെ ശ്രീലങ്കയുടെ അടുത്ത അജന്ത മെൻഡിസെന്നൊക്കെ സമൂഹ മാധ്യമങ്ങളിൽ ആരാധകർ വിശേഷിപ്പിച്ചു. ബോളു കൊണ്ടും ബാറ്റു കൊണ്ടും വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഈ ഇരുപതുകാരൻ എതിർ ടീമിന് തലവേദന സൃഷ്ടിക്കും. 

Eng­lish Summary:‘Wonder Boy’ Velalage
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.