Web Desk

കൊച്ചി

December 19, 2020, 6:54 pm

വണ്ടർലാ 24 മുതൽ വീണ്ടും തുറക്കുന്നു; പ്രവേശന നിരക്ക് 699 രൂപ…

Janayugom Online

വണ്ടർലാ കൊച്ചി പാർക്ക് ഡിസംബർ 24 മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കും. റീഓപ്പണിംഗിനോട് അനുബന്ധിച്ച് ജിഎസ്‍ടി ഉൾപ്പെടെ 699 രൂപ എന്ന ഓഫർ നിരക്കിൽ സന്ദർശകർക്ക് എല്ലാ റൈഡുകളും ആസ്വദിക്കാനാകും. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 24 മുതൽ ജനുവരി 3 വരെ എല്ലാ ദിവസവും രാവിലെ 11 മുതൽ പാർക്ക് തുറന്നു പ്രവർത്തിക്കുന്നതാണ്.
കേരളാ സർക്കാരും ആരോഗ്യ മന്ത്രാലയവും അനുശാസിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി മാത്രമായിരിക്കും പാർക്കിന്റെ പ്രവർത്തനം. സന്ദർശകർക്ക് വണ്ടർലായുടെ വെബ്സൈറ്റായ www. won­der­la. com സന്ദർശിച്ച് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഓൺലൈൻ ബുക്കിംഗ് പോർട്ടൽ നിലവിൽ പ്രവർത്തനസജ്ജമാണ്.

Eng­lish Sum­ma­ry: Won­der­la reopens on 24; Admis­sion is Rs 699

You May Like this video also