മോഡിയെ എതിര്‍ക്കുന്നു എന്നതിനാല്‍ മമതയുടെ അഴിമതി അംഗീകരിക്കാനാകില്ല ; കാരാട്ട്

Web Desk
Posted on February 04, 2019, 10:25 pm

ന്യൂഡല്‍ഹി : മോഡിയെ എതിര്‍ക്കുന്നു എന്നതിനാല്‍ മമതയുടെ അഴിമതി അംഗീകരിക്കാനാകില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബംഗാളില്‍ മമതാ ബാനര്‍ജി നടത്തുന്ന സമരത്തിന് രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ മുഴുവന്‍ പിന്തുണ പ്രഖ്യാപിച്ച വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ നടക്കുന്ന നാടകങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണ്. അഴിമതിക്കാര്‍ മുഴുവന്‍ ശിക്ഷിക്കപ്പെടണം

പശ്ചിമ ബംഗാളിലെ പ്രധാന വിഷയം അഴിമതിയാണ ്; ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ നിരവധി ജനങ്ങളുടെ സമ്പത്താണ് നഷ്ടമായത്. ഇതിനെതിരെ സിപിഐ എമ്മും കോണ്‍ഗ്രസും സുപ്രിം കോടതിയെ സമീപിച്ചിരുന്നു. അതിന്റെ ഫലമായിട്ടാണ് സിബിഐ അന്വേഷണം വന്നത്.അദ്ദേഹം പറഞ്ഞു.