Thursday
14 Nov 2019

മരട്; അനധികൃതഫ്ലാറ്റുകൾ ഉടന്‍ പൊളിക്കും: സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

By: Web Desk | Sunday 8 September 2019 6:19 PM IST


കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള സുപ്രീം കോടതി ഉത്തരവില്‍ കേരള സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഫ്‌ളാറ്റിലെ താമസക്കാരെ അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് അടിയന്തിരമായി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും മരട് നഗരസഭയ്ക്കും കത്ത് നല്‍കിയിട്ടുണ്ട്. ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കുന്നതിനിയായി സെപ്തംബര്‍ 20 വരെയാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്, അതിനാലാണ് സര്‍ക്കാര്‍ അടിയന്തരമായി നടപടികളുമായി മുന്നോട്ട് പോകുന്നതെന്നാണ് അറിയുന്നത്.

മെയ് എട്ടിനാണ് ഫ്‌ലാറ്റ് നിര്‍മാണത്തില്‍ തീരദേശ നിയമം ലംഘിച്ചതായി കണ്ട് മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ച് നീക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഹോളിഡേ ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ്,കായലോരം,ഹോളി ഫെയ്ത്ത്, ആല്‍ഫ വെഞ്ചുവേഴ്‌സ് എന്നീ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാനാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഫ്ലാറ്റ്  വിഷയത്തിലെ സുപ്രീം കോടതി ഉത്തരവെന്നാണ് ഫ്‌ലാറ്റ് ഉടമകള്‍ അവകാശപ്പെടുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ഫ്‌ലാറ്റ് പൊളിച്ചതിന് ശേഷം അന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കിയതിന് ശേഷം 23ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ ഹാജരാകാനും ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.

Related News