Web Desk

കൊച്ചി

June 23, 2021, 8:29 am

മരംമുറി കേസ്: ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Janayugom Online

മുട്ടില്‍ മരം മുറി കേസില്‍ ആരോപണ വിധേയരായവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റി. ആന്റോ,റോജി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് മാറ്റിയത്. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് ആകെയുള്ള 43 കേസുകളില്‍ 37 ലും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചവര്‍ പ്രതികളാണെന്നും ഒരു കേസില്‍ ഹര്‍ജിക്കാരന് എതിരെ വാറണ്ടുണ്ടെന്നും സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വേട്ടയുടെ ഇരയാണ് തങ്ങളെന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്.

Eng­lish sum­ma­ry; Wood room case: Bail appli­ca­tion to be heard today

You may also like this video;