19 April 2024, Friday

വര്‍ക്ക് ഫ്രം ഹോം മാത്രമല്ല; ഇനി വര്‍ക്ക് നിയര്‍ ഹോം… 50 കോടി രൂപ വകയിരുത്തി

Janayugom Webdesk
തിരുവനന്തപുരം
March 11, 2022 10:12 am

കൊവിഡ് കാലത്ത് ജോലിയുടെ രീതികളില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. വര്‍ക്ക് ഫ്രം ഹോം രീതി എല്ലാ കമ്പനികളും സര്‍ക്കാരുകളും ഉപയോഗിച്ചിരുന്നു. രോഗ വ്യാപനത്തിന്റെ ഘട്ടത്തില്‍ പുറത്തിറങ്ങുന്നതിന് പ്രയാസം നേരിട്ടപ്പോള്‍ വീട്ടില്‍ തന്നെ പശ്ചാത്തലം ഒരുക്കി ജോലി ചെയ്യുക എന്ന രീതിയിലേക്ക് മറുകയായിരുന്നു

സമാനമായ മറ്റൊരു രീതി കേരളത്തില്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. വര്‍ക്ക് നിയര്‍ ഹോം എന്നതാണ് പദ്ധതി. ബജറ്റില്‍ ധനമന്ത്രി ബാലഗോപാല്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി.തൊഴിലെടുക്കുന്ന വീട്ടമ്മമാര്‍ക്ക് ഗുണകരമാകുന്ന പദ്ധതിയാണിതെന്് വിലയിരുത്തുന്നു. ഇതിന് വേണ്ടി 50 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവയ്ക്കുക. തൊഴില്‍ രീതിയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിക്കുന്ന കാലത്താണ് സര്‍ക്കാരിന്റെ പ്രഖ്യാപനം

വീട്ടില്‍ നിന്ന് അധികം ദൂരത്തിലല്ലാതെ ജോലി ചെയ്യാനുള്ള അവസരം ലഭിച്ചാല്‍ വീട്ടമ്മമാര്‍ക്ക് വരുമാന മാര്‍ഗമാകും. അഭ്യസ്ഥ വിദ്യരായ വീട്ടമ്മമാര്‍ക്ക് തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി സര്‍ക്കാരിനുണ്ട്.കൂടാതെ ഐടി പാര്‍ക്കുകളില്‍ രണ്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ബജറ്റില്‍ പറയുന്നു. വിവര സാങ്കേതിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നാല് പുതിയ ഐടി ഇടനാഴികള്‍ കൊണ്ടുവരും. നിലവിലുളള ഐടി ഇടനാളികള്‍ വിപുലീകരിക്കും.രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് ധനമന്ത്രി ബി ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നത്. ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള ബജറ്റാണിതെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് അകലുകയും വിപണികള്‍ സജീവമാകുകയും ചെയ്ത സാഹചര്യത്തില്‍ ജിഎസ്ടി വരുമാനം വര്‍ധിച്ചത് ആശ്വാസമാണെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

Eng­lish Sum­ma­ry: Not just work from home; Now work near home … I have set apart ‘50 crore

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.