അഭിപ്രായം പറയുകയും ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്ന ഭരണാധികാരികളുള്ള കാലത്തിൽ തൊഴിലാളി സംഘടനകൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണ മെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
ബ്രിട്ടീഷ് ഭരണത്തിനെതിരെ സംസാരിക്കുകയും ജന ങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്തവരെ ആദരിച്ച ജനതയെ ആണ് ഇപ്പോൾ പുതിയ രാജ്യഭക്തി പഠിപ്പിക്കാൻ സംഘപരിവാർ ശക്തികൾ മുന്നിട്ടിറങ്ങുന്നത് എറണാകുളം ആശിർഭവനിൽ എം സുകുമാരപിള്ള അനുസ്മരണവും പുരസ്ക്കാരവിതരണ സമ്മേളനവും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സമരത്തിന്റെ പാരമ്പര്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ തൊഴിലാളികൾ ഒറ്റകെട്ടായി മുന്നിട്ടിറങ്ങണമെന്നും കാനം പറഞ്ഞു. എം സുകു മാരപിള്ള ഫൗണ്ടേഷൻ പ്രസിഡന്റ് എം പി ഗോപകുമാർ അധ്യക്ഷത വഹിച്ചു.
തൊഴിലാളി സംഘടനകൾ കടുത്ത വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ സംഘടനകളുടെ ഐക്യം കാലഘട്ടം ആവശ്യപെടുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ പറഞ്ഞു തൊഴിലാളിക്ഷേമപദ്ധതികൾ ഒന്നൊന്നായി ഇല്ലാതാക്കുകയും എൽ ഐ സി പോലും വിറ്റുതുലയ്ക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയത്തിനാതീതമായി ഒറ്റകെട്ടായുള്ള മുന്നേറ്റമാണ് രാജ്യം ആവശ്യപെടുന്നത് സുധീരൻ പറഞ്ഞു. എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സി ഐ ടിയു ദേശീയ വൈസ് പ്രസിഡണ്ട് കെ ഒ ഹബീബ്, സി പി ഐ ജില്ലാസെക്രട്ടറി പി രാജു, സെബാസ്റ്റെയ്ൻ പോൾ, പ്രൊ. കെ അരവിന്ദാക്ഷൻ, ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡണ്ട് എ എൻ രാജൻ, ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ പ്രസിഡണ്ട് എ ന സറുദീൻ ഫൗണ്ടേഷൻ സെക്രട്ടറി എസ് ബാബുകുട്ടി എന്നിവർ സംസാരിച്ചു. ഫൗണ്ടേഷന്റെ ചികിത്സാസഹായ പുരസ്ക്കാരം ഒരു ലക്ഷം രൂപ തൃശൂർ സോലാസ് സെക്രട്ടറി ഷീബ അമീർ ഏറ്റുവാങ്ങി. മികച്ച സാമൂഹ്യ പ്രവർത്തകയ്ക്കുള്ള അവാർഡ് പച്ചാളം കഫർണാം ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി സിസ്റ്റർ ജൂലിയറ്റ് ജോസഫിന് നൽകി.
English summary: Worker has more responsibility when treachery is made traitors: Kanam Rajendran
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.