തുറന്ന ട്രക്കിൽ കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങൾ കയറ്റി അയച്ച് ഉത്തർപ്രദേശ്. ടാർപൊളിൻ കൊണ്ട് പൊതിഞ്ഞ രീതിയിലാണ് മൃതദേഹങ്ങൾ ഝാർഖണ്ഡിലേക്ക് കയറ്റി അയച്ചത്. ട്രക്കിൽ മൃതദേഹങ്ങൾക്കൊപ്പം മുറിവേറ്റ മറ്റ് തൊഴിലാളികളുമുണ്ടായിരുന്നു.
ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നടപടിയെ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറെൻ ‘മനുഷ്യത്വരഹിതം’ എന്ന് വിശേഷിപ്പിച്ചു. ഉത്തർപ്രദേശ് സർക്കാരിനോട് മാന്യമായ രീതിയിൽ തങ്ങളുടെ തൊഴിലാളികളുടെ മൃതദേഹം ഝാർഖണ്ഡ് അതിർത്തി വരെ എത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതേതുടർന്ന് പ്രയാഗ്രാജിലേക്കുള്ള ഹൈവേയിൽ ട്രക്ക് നിർത്തുകയും മൃതദേഹങ്ങൾ ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു.
ലഖ്‌നൗവിൽ നിന്ന് 200 കിമി അകലെ ഓറയ്യ എന്ന പ്രദേശത്തുണ്ടായ അപകടത്തിൽപ്പെട്ടാണ് ഝാർഖണ്ഡ് സ്വദേശികളായ തൊഴിലാളികൾ മരിച്ചത്. പഞ്ചാബിൽ നിന്നും രാജസ്ഥാനിൽ നിന്നും വന്ന ട്രക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ചയുണ്ടായ ഈ അപകടത്തിൽ 26 പേർ മരിക്കുകയും മുപ്പതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.