27 March 2024, Wednesday

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിവസം

Janayugom Webdesk
തിരുവനന്തപുരം
September 14, 2021 10:59 pm

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചകള്‍ വീണ്ടും പ്രവൃത്തി ദിവസമാക്കി ഉത്തരവിറങ്ങി. വരുന്ന ശനിയാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. മുഴുവന്‍ ഉദ്യോഗസ്ഥരും ശനിയാഴ്ചകളില്‍ ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു.

നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ ഓഫീസുകളിൽ നിർത്തിവച്ചിരുന്ന പഞ്ചിങ്ങും പുനരാരംഭിക്കും. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ നാളെ മുതൽ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പഞ്ചിങ് ചെയ്യാം.

നേരത്തെ കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഓഫീസുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്. രോഗവ്യാപനം കുറഞ്ഞതിന്റെയും വാക്സിനേഷന്‍ ഊര്‍ജിതമായി പുരോഗമിക്കുന്നതിന്റെയും സാഹചര്യത്തിലാണ് ശനിയാഴ്ച വീണ്ടും പ്രവൃത്തി ദിവസമാക്കാൻ തീരുമാനിച്ചത്. അതേസമയം സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍ പ്രഖ്യാപിച്ചേക്കും.

Eng­lish Sum­ma­ry : Work­ing day for gov­ern­ment offices on saturdays

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.