March 29, 2023 Wednesday

Related news

March 29, 2023
March 29, 2023
March 29, 2023
March 28, 2023
March 28, 2023
March 26, 2023
March 26, 2023
March 25, 2023
March 25, 2023
March 25, 2023

ബിജെപിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു; പ്രണീത് കൗറിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍റ് ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
February 3, 2023 6:03 pm

കോണ്‍ഗ്രസ് നേതാവും,പാട്യാലയില്‍ നിന്നുള്ള ലോക്സസഭാ അംഗവുമായ പ്രണീത് കൗറിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍റ് ചെയ്തു.അവര്‍ ബിജെപിയെ സഹായിച്ചു പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നാരോപിച്ചാണ് സസ്പെന്‍റ് ചെയ്യുന്നത്. 

പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്‍റ് അമരീന്ദര്‍രാജാവാറിംഗും മറ്റ് നേതാക്കളും നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍റ് ചെയ്തതെന്നു പാര്‍ട്ടി അച്ചടക്ക സമിതിഅംഗം കൂടിയായ താരിഖ് അന്‍വര്‍ പറ‍ഞ്ഞു. പ്രണീത് കൗര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിങിന്‍റെ ഭാര്യയാണ് കൗര്‍. ഇവര്‍ മുന്‍ കേന്ദ്ര മന്ത്രികൂടിയാണ് എന്തുകൊണ്ട് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍റ് ചെയ്യരുതെന്നു കാരണം സഹിതം നോട്ടീസിനു മൂന്നു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറികൂടിയായ താരിഖ് അന്‍വര്‍ പറഞു. 

Eng­lish Summary:
Work­ing for BJP; Pra­neet Kaur was sus­pend­ed from Congress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.