സപ്ലൈക്കോ തൊഴിലാളികളുടെ ജോലിസമയം ദീർഘിപ്പിക്കരുത്: എഐറ്റിയുസി

Web Desk

തൊടുപുഴ

Posted on July 01, 2020, 6:34 pm

സപ്ലൈക്കോ സൂപ്പർമാർക്കറ്റുകളുടെയും പീപ്പിൾ ബസാറുകളുടെയും പ്രവർത്തിസമയം രാത്രി 7മണി വരെയായി വർധിപ്പിച്ചുകൊണ്ടുള്ള സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജ്മെന്റിന്റെ നടപടി പിൻവലിക്കണമെന്ന് സപ്ലൈക്കോ സ്റ്റാഫ് വർക്കേഴ്സ് ഫെഡറേഷൻ (എഐറ്റിയുസി)ജില്ലാ കമ്മിറ്റി സെക്രട്ടറി കെ സലിംകുമാർ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

കോവിഡ് പശ്ചാത്തലത്തിൽ പൊതുഗതാഗത സൗകര്യം ഇതുവരെ പൂർവ്വ സ്ഥിതിയിലാകാത്തതിനാൽ യാത്രാക്ലേശം രൂക്ഷമായിരിക്കെ ഔട്ട് ലെറ്റുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ 6 മണി വരെയാക്കിയിരുന്നു. എന്നാൽ ജൂൺ30ന് സപ്ലൈക്കോ മാനേജ്മെന്റ് പുറത്തിറക്കിയ പുതിയ സർക്കുലറിൽ ജൂലൈ 1 മുതൽ പ്രവർത്തിസമയം 7 മണി വരെ ദീർഘിപ്പിച്ചിരിക്കുകയാണ്.

നിലവിൽ പൊതുഗതാഗത സൗകര്യം പൂർവ്വ സ്ഥിതിയിൽ ആയിട്ടില്ല. മാത്രമല്ല ‚സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണവും ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യം നിലനിൽക്കുകയാണ്. ഈ സന്ദർഭത്തിൽ ദീർഘദൂരം സഞ്ചരിക്കേണ്ട തൊഴിലാളികൾക്ക് വീടുകളിൽ എത്തിച്ചേരുവാൻ പ്രയാസമുള്ളതിനാലും ജോലിസമയം 6 മണിവരെയാക്കി പുനർനിശ്ചയിക്കണെമന്നും കെ സലിംകുമാർ നിവേദനത്തിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടു.

Eng­lish summary:Do not extend work­ing time of sup­ply­co staffs.

You may also  like this video: