9 November 2025, Sunday

Related news

November 8, 2025
November 8, 2025
November 8, 2025
November 7, 2025
November 7, 2025
November 7, 2025
November 7, 2025
November 6, 2025
November 6, 2025
November 6, 2025

ജോലിസ്ഥല അപകടം: 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം

Janayugom Webdesk
മസ്കറ്റ്
October 13, 2025 12:35 pm

ജോലിസ്ഥലത്തുണ്ടാകുന്ന അപകടങ്ങള്‍ തൊഴിലുടമകള്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ടെ ചെയ്യണമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം, രാജ്യത്തെ എല്ലാ തൊഴിലുടകളും ബിസിനസ് ഉടമകളും തൊഴില്‍ സുരക്ഷ സംബന്ധിച്ച നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഗുരുതര തൊഴിലപകടം, സ്ഥിരീകരിച്ച തൊഴിൽ രോഗം എന്നിവയുണ്ടായാൽ 24 മണിക്കൂറിൽ അറിയിക്കാൻ തൊഴിലുടമകൾ നിയമപരമായി ബാധ്യസ്ഥരാണ്. തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ സുരക്ഷ, ആരോഗ്യ വകുപ്പിനെയോ ഗവർണറേറ്റുകളിലെ പ്രസക്തമായ വിഭാഗത്തെയോ അത്തരം സംഭവങ്ങൾ രേഖാമൂലം അറിയിക്കണം. ഇൻഷുറൻസ് പരിരക്ഷയുള്ള ജീവനക്കാർ ഉൾപ്പെടുന്ന ജോലി സംബന്ധമായ പരിക്കുകൾ സാമ‍ൂഹ്യ സുരക്ഷാ നിധിയെ അറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.