August 12, 2022 Friday

Related news

August 12, 2022
August 4, 2022
July 28, 2022
July 26, 2022
June 23, 2022
June 22, 2022
June 16, 2022
June 11, 2022
June 6, 2022
June 1, 2022

ഇതരഭാഷകള്‍ മാതൃഭാഷയായ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കാന്‍ കൃതി

Janayugom Webdesk
കൊച്ചി
February 18, 2020 7:12 pm

ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 60,000‑ത്തോളം കുട്ടികള്‍ക്ക് നല്‍കിയ 1 കോടി 50 ലക്ഷം രൂപയുടെ പൂസ്തകങ്ങള്‍ക്കു പുറമെ ഇതരഭാഷകള്‍ മാതൃഭാഷയായ എറണാകുളം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് 3 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കാന്‍ കൃതി.

ഇവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന രോഷ്നി പദ്ധതിയുടെ ജില്ലയിലെ ഗുണഭോക്താക്കളായ 1200-ഓളം കുട്ടികള്‍ക്കാണ് ബിപിസിഎല്‍ന്റെ സഹായത്തോടെ പുസ്തകങ്ങള്‍ നല്‍കുകയെന്ന് എസ്പിസിഎസ് അധികൃതര്‍ അറിയിച്ചു.

ഇതിനായി ബംഗാളി, അസമിയ, ഒഡിയ തുടങ്ങിയ ഭാഷകളിലുള്ള പുസ്തകങ്ങള്‍ ഈ മാസം അവസാനത്തോടെ കൃതിയുടെ സംഘാടകരായ എസ്പിസിഎസ് എത്തിച്ചു നല്‍കും. പെരുമ്പാവൂരില്‍ നിന്നെത്തിയ ഇതരഭാഷകള്‍ മാതൃഭാഷയായ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍  പദ്ധതി ഉദ്ഘാടനം ചെയ്തു.
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.