സംസ്ഥാനത്ത് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍ക്കും വാഹന ഷോറൂമുകള്‍ക്കും (കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ) പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. സര്‍ക്കാര്‍ അനുവദിച്ച കടകള്‍ തുറക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഞായറാഴ്ച സമ്പൂര്‍ണ ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റംസാന്‍ കാലമായതിനാല്‍ ഭക്ഷണം പാഴ്സല്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്കു ശേഷം മറ്റു ദിവസങ്ങളിലെ പോലെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.
കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ റോഡുകള്‍ അടച്ചിടില്ല. റെഡ് സോണിലായാല്‍ പോലും കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ റോഡുകള്‍ അടച്ചിടേണ്ടതില്ല. ഓറഞ്ച് സോണിനും ഇതുതന്നെയാണ് ബാധകം. നിബന്ധനകള്‍ക്കു വിധേയമായി ഇവിടങ്ങളില്‍ വാഹനഗതാഗതം അനുവദിക്കും. പക്ഷേ പൊതുഗതാഗതം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശത്തുനിന്നും തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താന്‍ ബിഎസ്എന്‍എല്‍ സൗജന്യമായി ഓരോ മൊബൈല്‍ നമ്പര്‍ നല്‍കും. കൈവശമുള്ള മൊബൈല്‍ നമ്പര്‍ ഡിസ്കണക്ടായിട്ടുണ്ടെങ്കില്‍ റീകണക്ട് ചെയ്യുമെന്നും സിം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതേ നമ്പറില്‍ പുതിയ സിം കാര്‍ഡ് നല്‍കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക വാഹന സൗകര്യങ്ങളോ മറ്റോ ആവശ്യമുണ്ടെങ്കില്‍ ഏതു സംസ്ഥാന ഗവണ്‍മെന്റിനോടും അക്കാര്യം അഭ്യര്‍ത്ഥിക്കും. വാഹനലഭ്യതയ്ക്കനുസരിച്ച് തിരിച്ചുവരാനുള്ള പ്ലാന്‍ നടപ്പാക്കും. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ആശങ്കയും ആര്‍ക്കും വേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പൊലീസ് സ്റ്റേഷനുകളിൽനിന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പാസ്സ് നൽകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പൊലീസിന്റെ വെബ്സൈറ്റ്, ഫെയ്സ് ബുക്ക് പേജ് എന്നിവയിൽ ലഭ്യമാക്കിയിട്ടുള്ള പാസ്സിന്റെ മാതൃകയുടെ പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകണം. ഇ മെയിൽ വഴിയും അതത് പൊലീസ് സ്റ്റേഷനുകളിൽ അപേക്ഷ നൽകാം. രാവിലെ ഏഴു മണിമുതൽ വൈകുന്നേരം ഏഴുമണിവരെയാണ് പാസ്സിന് സാധുത ഉണ്ടാവുക.
ENGLISH SUMMARY:Workshops and Vehicle Showrooms
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.