വ്യവസായ സംരംഭകർക്ക് ശില്പശാല നടത്തി

Web Desk

ഫറോക്ക്

Posted on February 12, 2020, 7:24 pm

ഫറോക്ക് നഗരസഭ വ്യവസായ സംരംഭർക്കു വേണ്ടി പരിശീലന ശില്പശാല നടത്തി.നഗരസഭാ കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ചെയർപേഴ്സൺ കെ കമറു ലൈല ഉദ്ഘാടനം ചെയ്തു. വ്യവസായ വികസന ഓഫീസർ കെ. ഷിനോജ്, വ്യവസായ വകുപ്പ് പരിശീലകൻ ലുക്ക്മാൻ അരീക്കോട് എന്നിവർ ക്ലാസ്സെടുത്തു.ചെറുകിട വ്യവസായ പദ്ധതികൾ, ബാങ്ക് വായ്പ,സംരംഭകർക്കുള്ള നിർദ്ദേശങ്ങൾ ഇവയെ കുറിച്ചാണ് ശില്പശാലയിൽ ക്ലാസ് നടന്നത്. വികസനകാര്യ സമിതി അദ്ധ്യക്ഷ പി. ബൽക്കിസ് അദ്ധ്യക്ഷത വഹിച്ചു. മരാമത്തു സമിതി അദ്ധ്യക്ഷൻ പി. ആസിഫ്,
കൗൺസിലർ വിമമ്മു, പി മോഹനൻ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry:  Work­shop were held for entrepreneurs

you may also like this video