Janayugom Online
PV Sindhu-n ajanyugom

ലോക ടൂര്‍ ബാഡ്മിന്റണ്‍ കിരീടം പി വി സിന്ധുവിന്

Web Desk
Posted on December 16, 2018, 1:24 pm

ഗ്വാങ്ചൗ: ലോകബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ പി വി സിന്ധുവിന് കിരീടം. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് സിന്ധു തോല്‍പ്പിച്ചത്. 2119,2117 ആണ് സ്‌കോര്‍. സീസണിലെ സിന്ധുവിന്റെ ആദ്യത്തെ കിരീടം നേട്ടം കൂടിയാണ് ഇത്. മാത്രമല്ല ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയായി ഇതോടെ സിന്ധുമാറി.

ഗ്രൂപ്പ് ഘട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സൂയിങിനെയും ലോക രണ്ടാം നമ്പര്‍ അകാനെ യമാഗൂച്ചിയെയും കീഴടക്കിയെത്തിയ സിന്ധു, സെമിയില്‍ തായ്‌ലന്‍ഡിന്റെ രചനോക്ക് ഇന്റനോണിനെ 2116, 2523 എന്ന സ്‌കോറിന് മറികടന്നായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം.

നേരത്തെ അഞ്ച് തവണ സിന്ധു ഫൈനലുകളില്‍ പരാജയപ്പെട്ടിരുന്നു. പക്ഷെ
ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് സിന്ധുവിന്റെ കിരീട നേട്ടം.