പ്രളയാനന്തര പുനഃനിര്‍മ്മാണം; 1750 കോടിയുടെ സാമ്പത്തിക സഹായവുമായി ലോകബാങ്ക്

Web Desk
Posted on June 28, 2019, 8:02 pm

പ്രളയാനന്തര പുനഃനിര്‍മാണത്തിനായി കേരളത്തിന് ലോകബാങ്കിന്റെ 1750 കോടിയുടെ (25 കോടി ഡോളര്‍) സാമ്പത്തിക സഹായം. വായ്പാ കരാറില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ലോകബാങ്ക് പ്രതിനിധികളും ഡല്‍ഹിയില്‍ ഒപ്പുവെച്ചു.

2018 ല്‍ ഉണ്ടായ പ്രളയത്തില്‍ സംസ്ഥാനത്തിന് നേരിടേണ്ടി വന്ന നഷ്ടങ്ങള്‍ നികത്തുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായമായാണ് ലോകബാങ്ക് വായ്പ നല്‍കുന്നത്. സംസ്ഥാനത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് വായ്പ അനുവദിച്ചത്.

ജലവിതരണം, ജലസേചനം, അഴുക്കുചാല്‍ പദ്ധതികള്‍, കൃഷി തുടങ്ങിയ മേഖലകളിലായാണ് സാമ്പത്തിക സഹായം ലഭിക്കുക. കഴിഞ്ഞമാസം വാഷിങ്ടണില്‍ ചേര്‍ന്ന ലോകബാങ്കിന്റെ ബോര്‍ഡ് യോഗം കേരളത്തിന് സഹായം നല്‍കുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

You May Also Like This: