രാജ്യത്ത് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം വീടുകളിലേക്ക് മടങ്ങുന്നത് ഇന്ത്യയ്ക്ക് ദോഷമെന്ന് ലോക ബാങ്ക് റിപ്പോർട്ട്. അതിഥി തൊഴിലാളികളുടെ തിരിച്ചു വരവ് കോവിഡ് 19 ന്റെ വ്യാപനം കൂടുതൽ വേഗതയിലാകുന്നതിന് കാരണമാകുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നൽകി. കൊറോണ വൈറസ് ഇന്ത്യയെ മാത്രമല്ല, ദക്ഷിണേഷ്യയെയും വളരെയധികം ബാധിക്കുമെന്നും ഈ പ്രദേശങ്ങൾ ദാരിദ്ര്യ നിർമാർജനത്തിലൂടെ നേടിയ നേട്ടങ്ങൾ കോവിഡ് എന്ന മഹാമാരിയിലൂടെ നഷ്ടപ്പെടുമെന്നും ലോക ബാങ്ക് ഞായറാഴ്ച മുന്നറിയിപ്പ് നൽകി.‘സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസ്‘എന്ന റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാകുന്നത്.
ഈ മേഖലയിലെ എട്ട് രാജ്യങ്ങളിൽ കടുത്ത സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്നു. ഇതിന് കാരണം, സാമ്പത്തിക പ്രവർത്തനം നിർത്തലാവുക , വ്യാപാരം തകരുക, സാമ്പത്തിക, ബാങ്കിംഗ് മേഖലകളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാവുക തുടങ്ങിയവ മൂലമാണ്.ആരോഗ്യ അടിയന്തരാവസ്ഥ തടയുന്നതിനും ദരിദ്രരും ഏറ്റവും ദുർബലരുമായവരെ സംരക്ഷിക്കുന്നതിനും, അതിവേഗ സാമ്പത്തിക വീണ്ടെടുക്കലിന് വേദിയൊരുക്കുന്നതിനും ദക്ഷിണേഷ്യൻ സർക്കാരുകൾ നടപടിയെടുക്കണമെന്ന് ബാങ്ക് പ്രാദേശിക അപ്ഡേറ്റിൽ പറയുന്നു.
നാല്പത് കൊല്ലത്തിനിടയിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ നീങ്ങുന്നതെന്ന് ലോകബാങ്ക്.ലോകവ്യാപക ലോക്ക്ഡൗണുകള്‍ സാധാരണ ജനജീവിതത്തില്‍ സൃഷ്ടിച്ച നിശ്ചലാവസ്ഥ ഗുരുതരമായി ബാധിച്ചത് തൊഴിലാളികളെയാണ്. വ്യാവസായിക‑സാമ്പത്തിക മേഖലകള്‍ അഭിമുഖീകരിച്ച അനിശ്ചിതാവസ്ഥയില്‍ നിരവധി പേരാണ് തൊഴില്‍രഹിതരായത്.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളിൽ ടൂറിസംവും വസ്ത്ര വ്യാപാരം മേഖലയും തകർന്നടിഞ്ഞണെന്നും ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും വികാരം വഷളായതായും വിദേശ മൂലധനം പിൻവലിക്കുന്നതായും ലോക ബാങ്ക് അറിയിച്ചു. “അന്താരാഷ്ട്ര പരിസ്ഥിതിയുടെ തകർച്ചയുടെ മുകളിൽ, മിക്ക രാജ്യങ്ങളിലും പൂട്ടിയിട്ടത് ആഭ്യന്തര സമ്പദ്വ്യവസ്ഥയുടെ വലിയ ഭാഗങ്ങളെ മരവിപ്പിച്ചു,” ബാങ്ക് കൂട്ടിച്ചേർത്തു. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥയുടെ ഏറ്റവും ദുർബലമായ ഭാഗങ്ങൾക്ക് വായ്പ നൽകുന്നതിൽ പൊതു ബാങ്കുകൾക്ക് ഒരു പ്രധാന പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തൊഴിലാളികള്‍ക്ക് സാമ്പത്തികപിന്തുണയും പ്രത്യേകപരിഗണനയും നല്കുന്ന നയങ്ങള്‍ രൂപീകരിച്ച് നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഉണ്ടാവുന്ന സാഹചര്യമാണ് രാജ്യങ്ങള്‍ നേരിടാനൊരുങ്ങുന്നതെന്ന് ലോകബാങ്ക് പറഞ്ഞു. മറിച്ചായാല്‍ സാമൂഹിക അസന്തുലിതാവസ്ഥ രൂക്ഷമാവുമെന്നും ലോകബാങ്ക് അറിയിച്ചു.
ENGLISH SUMMARY: World Bank says South Asia’s economic performance likely to be worst in 40 years
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.