കോവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാൻ ഇന്ത്യക്ക് 7500 കോടിയുടെ അടിയന്തര സഹായം നൽകി ലോകബാങ്ക്. പ്രാഥമിക ഘട്ടത്തിൽ 25 രാജ്യങ്ങൾക്കായി 15,000 കോടിയുടെ അടിയന്തര സഹായം നൽകാനാണ് ബാങ്ക് തീരുമാനിച്ചിരുന്നത്. എന്നാൽ രണ്ടാംഘട്ടമെന്ന നിലയിൽ 40 രാജ്യങ്ങൾക്കു കൂടി സഹായം ലഭ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം ബാങ്ക് അറിയിച്ചു.
അതേസമയം ബാങ്ക് ഏറ്റവും അധികം തുക സഹായമായി നൽകുന്നത് ഇന്ത്യയ്ക്കാണ്. രോഗപരിശോധന , രോഗികളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുക, കൂടുതൽ ലാബുകളും ഐസൊലേഷൻ വാർഡുകളും സജ്ജീകരിക്കുക തുടങ്ങി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള തുകയാണ് അനുവദിച്ചിരിക്കുന്നതെന്ന് ലോകബാങ്ക് അറിയിച്ചിട്ടുണ്ട്.
തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ പാകിസ്ഥാന് 1,400 കോടി, അഫ്ഗാനിസ്ഥാന് 700 കോടി, മാലി ദ്വീപിന് 533 കോടി, ശ്രീലങ്കയ്ക്ക് 980 കോടി എന്നിങ്ങനെയാണ് കോവിഡ് പ്രതിരോധത്തിനായി ലോകബാങ്ക് അനുവദിച്ചിരിക്കുന്നത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.