11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 3, 2024
September 2, 2024
September 2, 2024
July 27, 2024
July 22, 2024
June 14, 2024
June 2, 2024
November 8, 2023
September 1, 2023
September 1, 2023

കാർഷിക മേഖലയ്ക്ക് കരുത്തുപകരാൻ ലോകബാങ്ക് സഹായം ലഭിക്കും: മന്ത്രി പി പ്രസാദ്

Janayugom Webdesk
ബോവിക്കാനം
September 3, 2024 1:12 pm

കേരളത്തിൽ കാർഷികമേഖലയിൽ 2390 കോടിയുടെ ലോകബാങ്ക് പദ്ധതിയ്ക്ക് ഈ വർഷം തുടക്കം കുറിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. 1680 കോടി രൂപ ലോകബാങ്ക് സഹായമായി ലഭിക്കും. ബാക്കി തുക സംസ്ഥാന വിഹിതമാണ്.
മുളിയാറിൽ കേരള പ്ലാന്റേഷൻ കോർപറേഷൻ കാസർകോട് കാഷ്യു എസ്റ്റേറ്റിൽ നിർമ്മിച്ചകശുമാങ്ങ പഴച്ചാർ സംസ്കരണ ഫാക്ടറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി സംസ്ഥാനത്തിന്റെ പ്രാഥമിക, ദ്വിതീയ കാർഷിക വളർച്ചയ്ക്കും കാർഷിക വാണിജ്യ മേഖല ശക്തിപ്പെടുത്താനും തുക വിനിയോഗിക്കും. കർഷകന്റെ വരുമാന വർധനവിന് മൂല്യവർധിത ഉൽപ്പന്നങ്ങൾക് പ്രധാന്യം നൽകണമെന്ന് മന്ത്രി പറഞ്ഞു. 

ഗുണമേന്മയുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചാൽ വരുമാനം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. കൃഷിവകുപ്പിന്റെ സഹായത്തോടെ രണ്ടായിരത്തോളം മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നുണ്ട്.
കേരള അഗ്രോ എന്ന പൊതു ബ്രാൻഡിൽ സംസ്ഥാനത്ത് ബ്രാൻഡഡ് ഷോപ്പുകൾ വഴി വില്പനയ്ക്ക് എത്തും. കൃഷിക്കൂട്ടങ്ങൾ, ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ എന്നിവ വഴി 14 കേരള അഗ്രോ ബ്രാൻഡഡ് ഷോപ്പുകൾ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ഇത് യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കാർഷിക മേഖലയിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു ലോകബാങ്ക് സഹായം ലഭിച്ചാൽ അതിന്റെ വിഹിതം പ്ലാന്റേഷൻ കോർപ്പറേഷനും കൂടി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കോർപറേഷനിലെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും പ്രതിസന്ധി തരണം ചെയ്യുന്നതിനും സർക്കാർ സാധ്യമായ സഹായം നൽകുന്നതാണെന്ന് മന്ത്രി പറഞ്ഞു. പ്ലാന്റേഷൻ കോർപറേഷൻ ഉൽപ്പന്നങ്ങൾ മികച്ച രീതിയിൽ പാക്ക് ചെയ്ത് വിപണിയിൽ ഗുണമേന്മയോടെ ലഭ്യമാക്കണം ഇതിനായി ജീവനക്കാരും തൊഴിലാളികളും പ്രവർത്തിക്കണം. സർക്കാറിൽ നിന്ന് എല്ലാ കാലവും സഹായവും ലഭിക്കുമെന്ന പ്രതീക്ഷയിൽ ഉദാസീനമായി ആരും പ്രവർത്തിക്കരുതെന്നും മന്ത്രി പറഞ്ഞു. 

സി എച്ച് കുഞ്ഞമ്പു എം എൽ എ അധ്യക്ഷത വഹിച്ചു. മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി മീനി വാർഡ് മെമ്പർ റെയ്സറാഷിദ് ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ എസ് കുര്യാക്കോസ്, പ്രൊഫ കെ മോഹൻകുമാർ, ജോയിസ് സെബാസ്റ്റ്യൻ, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ കുഞ്ഞിരാമൻ, എം മാധവൻ, പി. ജയകൃഷ്ണൻ മാസ്റ്റർ അബ്ദുൾ ഖാദർ കേളോട്ട്, കെ ബി മുഹമ്മദ് കുഞ്ഞി’ പ്ലാന്റേഷൻ കോർപ്പറേഷൻ ജീവനക്കാരുടെ സംഘടന പ്രതിനിധികളായ കെ എ വിജയൻ, കെ സുരേന്ദ്രൻ, ടി ആർ വിജയൻ തൊഴിലാളി യൂനിയൻ പ്രതിനിധികളായ ടി പി ഷീബ, പി ജി മോഹനൻ, ബി സി കുമാരൻഎന്നിവർ സംസാരിച്ചു. പ്ലാന്റേഷൻ കോർപ്പറേഷൻ കേരള ലിമിറ്റഡ് ചെയർമാൻ ഒ പി അബ്ദുൽസലാം സ്വാഗതവും മാനേജിംഗ് ഡയറക്ടർ ഡോക്ടർ ജെയിംസ് ജേക്കബ്ബ് നന്ദിയും പറഞ്ഞു. തുടർന്ന് കശുമാവ് കൃഷി-സാധ്യതകളും വെല്ലുവിളികളും എന്ന വിഷയങ്ങളിൽ ചർച്ചാ യോഗവും നടന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.