12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 9, 2024
September 8, 2024
September 5, 2024
September 4, 2024
September 3, 2024
September 3, 2024

ലോക കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തിന് ഇന്ന് സമാപനം

Janayugom Webdesk
ഹവാന
October 29, 2022 5:55 am

കമ്മ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ട്ടികളുടെ 22-ാമത് സാര്‍വദേശീയ സമ്മേളനം ഇന്ന് സമാപിക്കും. 65 രാജ്യങ്ങളില്‍ നിന്നുള്ള 82 പാര്‍ട്ടികളുടെ പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഐക്യപ്പെടുക, നമുക്ക് കരുത്തരാകാം എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ മുദ്രാവാക്യം.
ക്യൂബയോടും പോരാടുന്ന എല്ലാ ജനങ്ങളോടും ഐക്യദാർഢ്യം, സാമ്രാജ്യത്വത്തിനെതിരെ കൂടുതൽ ശക്തരാകുക, മുതലാളിത്തത്തിനും അതിന്റെ നയങ്ങൾക്കും എതിരെ സാമൂഹികവും ജനകീയവുമായ പ്രസ്ഥാനങ്ങൾക്കൊപ്പം ചേര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍, ഫാസിസത്തിന്റെയും യുദ്ധത്തിന്റെയും ഭീഷണി, സമാധാനം, പരിസ്ഥിതി, തൊഴിലാളികളുടെ അവകാശങ്ങൾ, ഐക്യദാർഢ്യം, സാമ്പത്തിക പ്രതിസന്ധി, കോവിഡ് 19 പ്രത്യാഘാതം എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് മൂന്നുദിന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
ഇന്ത്യയില്‍ നിന്ന് സിപിഐയെ പ്രതിനിധീകരിച്ച് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ, സിപിഐ(എം)നെ പ്രതിനിധീകരിച്ച് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി എന്നിവരാണ് പങ്കെടുക്കുന്നത്. 1998ല്‍ ഗ്രീസിലാണ് സംഘടന രൂപീകരിച്ചത്. വിവിധ രാജ്യങ്ങളിലായി 117 പാര്‍ട്ടികള്‍ സംഘടനയില്‍ അംഗങ്ങളാണ്.

Eng­lish Sum­ma­ry: World Com­mu­nist Par­ty Con­fer­ence con­cludes today

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.