Saturday 16, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

വാഷിങ്ടണ്‍

December 05, 2020, 9:50 am

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6.61 കോടി കടന്നു; നാലരക്കോടി രോഗമുക്തര്‍

Janayugom Online

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. 24 മണിക്കൂറിനിടയില്‍ 6,67,996 പേര്‍ക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 6,61,94,938 ആയി. മരണം 15,23,357 കടന്നു. ഇതോടെ രോഗമുക്തി നേടുന്നവരുടെ എണ്ണം നാല് കോടി അമ്പത്തിയേഴ് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുള്ളത്. അമേരിക്കയില്‍ 24 മണിക്കൂറിനിടയില്‍ രണ്ട് ലക്ഷം പേര്‍ക്കാണ് പുതിതായി രോഗം ബാധിച്ചത്. 

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി നാല്‍പത്തിയേഴ് ലക്ഷം കടന്നു. 2,85,472 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ എണ്‍പത്തിയാറ് ലക്ഷം കടന്നു. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 95,71,559 കടന്നു. 36,597 പേര്‍ക്കാണ് 24 മണിക്കൂറിനിടയില് ‍രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 1,39,188 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 90,16,289 കടന്നു. ബ്രസീലില്‍ ആറുപത്തഞ്ച് ലക്ഷം കടന്ന് രോഗികള്‍. മരണം ഇതോടെ 1,75,981 ആയി. അമ്പത്തിയോഴ് ലകേഷം പേരാണ് രോഗമുക്തി നേടിയത്. റഷ്യയില്‍ രോഗബാധിതര്‍ 24 ലക്ഷം കടന്നു. 

ENGLISH SUMMARY:world covid update 05-12-2020
You may also like this video