ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 13,035,942 കടന്നു

Web Desk

വാഷിങ്ടണ്‍

Posted on July 13, 2020, 8:32 am

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 13,035,942 പേരാണ് ആകെ ലോകത്ത് കോവിഡ് ബാധിതര്‍. ആകെ മരണം 571,571 കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 7,582,035 ആയി. ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അമേരിക്കയിലാണ്.

ആകെ 3,413,995 രോഗികളാണ് അമേരിക്കയില്‍ ഉള്ളത്. മരണം 137,782 കവിഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 1,517,084 ആയി. ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം 1,866,176 ആയി. മരണം 72,151 എത്തി. രോഗമുക്തി നേടിയത് 1,213,512 പേരാണ്.

രോഗവ്യാപന കണക്കില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്. 879,466 പേരാണ് ഇതുവരെ രോഗബാധിതരായിട്ടുള്ളത്. ആകെ മരണം 23,187 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 554,429.

ENGLISH SUMMARY:world covid update 13–7‑2020
You may also like this video