ലോകത്ത് കോവിഡ് ബാധിതര്‍ 54 ലക്ഷം കടന്നു

Web Desk

വാ​ഷിംങ്ടണ്‍

Posted on May 24, 2020, 9:21 am

കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് 54 ല​ക്ഷം ക​ടന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 213 രാ​ജ്യ​ങ്ങ​ളി​ലാ​യി 99,686 ആ​ളു​ക​ള്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥിരീകരിച്ചത്. 4,171 മ​ര​ണ​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മ​ര​ണ​സം​ഖ്യ 3,43,596 ആ​യി. രോഗമുക്തി നേടിയവര്‍ 2,2,44,831 പേരാണ്. 28,09,351 രോ​ഗി​ക​ള്‍ ചി​കി​ത്സ തു​ട​രു​ക​യാ​ണ്.

ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. മരണം 98,673 കവിഞ്ഞു. 4,46,866 പേരാണ് രോഗമുക്തി നേടിയത്. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ബ്ര​സീ​ലാ​ണ്. 3,47,398 പേ​ര്‍​ക്കാ​ണ് ബ്ര​സീലില്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മരണം 22,013 കവിഞ്ഞു. 3,35,882 പേ​ര്‍​ക്കാ​ണ് റ​ഷ്യ​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 1,07,936 പേര്‍ക്ക് രോ​ഗം ഭേ​ദ​മായി. മരണം 3,388 കടക്കുകയും ചെയ്തു. സ്പെ​യി​നി​ല്‍ കോവിഡ് മരണം 28,678 ആയി. രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 282,370. രോഗമുക്തി നേടിയവര്‍ 1,96,958 പേര്‍ക്കാണ്.

അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ബ്രിട്ടനിലാണ് 2,57,154 പേ​ര്‍​ക്കാണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചത്. മരണം 36,675 കവിഞ്ഞു. ഇ​റ്റ​ലി,​ ഫ്രാ​ന്‍സ്, ജ​ര്‍​മ​നി, തു​ര്‍​ക്കി,ഇ​റാന്‍ എന്നി രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധവ് ഉണ്ടായിട്ടുണ്ട്. ഇ​ന്ത്യ​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,31,423 ആ​യി ഉയര്‍ന്നു. 3,868 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. 54,385 പേ​രാണ് രോ​ഗമുക്തി നേടിയത്.

ENGLISH SUMMARY:world covid update
You may also like this video