Web Desk

വാഷിംഗ്ടണ്‍

August 21, 2020, 9:20 am

ലോകത്ത് രണ്ട് കോടി 30 ലക്ഷം കോവിഡ് ബാധിതര്‍ ; എട്ട് ലക്ഷം അടുത്ത് മരണം

Janayugom Online

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി 30 ലക്ഷം കടന്നു. മരണം എട്ട് ലക്ഷത്തോളം അടുക്കുകയാണ്. 15,500,291 പേര്‍ രോഗമുക്തി നേടി. അറുപത്തിയഞ്ചര ലക്ഷത്തോളം ആളുകള്‍ നിലവില്‍ ചികിത്സയിലാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

5,745,710 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച്‌ കഴിഞ്ഞു. ഇന്നലെ 44,779 പുതിയ കേസുകളും 1,048 മരണവുമാണ് ഉണ്ടായത്. ഇതോടെ ആകെ മരണം 177,382 ആയി. ബ്രസീലില്‍ 3,505,097 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 44,684 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 1,234 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ പ്രതിദിനം 60,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ENGLISH SUMMARY:world covid update 21–8‑2020
You may also like this video