Web Desk

വാഷിങ്ടണ്‍

July 31, 2020, 8:43 am

ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടി 74 ലക്ഷം കടന്നു; മരണം 6.75 ലക്ഷം കവിഞ്ഞു

Janayugom Online

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.74 ലക്ഷം കടന്നു. ആകെ 1,74,49,000പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6.75 ലക്ഷം കവിഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരുക്കോടി ഒന്‍പത് ലക്ഷം കടന്നു.  അമേരിക്കയിലും ബ്രസീലിലുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്.

അമേരിക്കയില്‍ ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 64,000ല്‍ അധികം പേര്‍ക്കാണ് പുതിതായി രോഗം ബാധിച്ചത്. ബ്രസീലില്‍ 58,000ല്‍ അധിക്കം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആയിരത്തില്‍ അധികം ആളുകളാണ് മരണപ്പെട്ടത്. ബ്രസീലില്‍ പ്രതിദിനം 1,189 പേരാണ് മരിച്ചത്. റഷ്യയില്‍ നൂറിലധികം പേരാണ് രോഗം ബാധിച്ച് മരിച്ചത്. 5,000 അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ത്യയില്‍ കോവിഡ് വ്യാപനം തുടരുകയാണ്. രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു.

ENGLISH SUMMARY:world covid update 31–7‑2020
You may also like this video