Web Desk

വാഷിങ്ടണ്‍

August 31, 2020, 10:04 am

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ടരക്കോടി കടന്നു; 850,592 മരണം

Janayugom Online

ലോകത്ത് കോവിഡ് ബാധിതര്‍ വര്‍ധിക്കുകയാണ്. രോഗബാധിതരുടെ എണ്ണം 25,384,823 ആയി ഉയര്‍ന്നു. ആകെ മരണം ഇതോടെ 850,592 കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം. 17,706,841 ആയി. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 6,173,236 കോവിഡ് രോഗികളാണ് ഉള്ളത്. 

ആകെ മരണം 187,224 ആയി. ബ്രസീലില്‍ 3,862,311 രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 120,896 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 3,031,559 ആയി. ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത് നില്‍കുന്നത്. 3,619,169 രോഗബാധിതരാണ് ആകെ ഉള്ളത്. 64,617 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം 2,772,928 ആയി. 

ENGLISH SUMMARY:world covid update 31–8‑2020
You may also like this video