ലോകത്ത് കോവിഡ് രോഗികള്‍ 1.80 കോടി കടന്നു; മരണം 689,000

Web Desk

വാഷിംങ്ടണ്‍

Posted on August 02, 2020, 12:51 pm

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 5,356 പേരാണ് മരിച്ചത്. 2.44 ലക്ഷം ആളുകള്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 1.79 കോടി ആളുകള്‍ക്കാണ് ലോകത്ത് ഇതുവരെ രോഗം ബാധിച്ചത്. 6.87 ലക്ഷം മരണവും റിപ്പോര്‍ട്ട് ചെയ്തു.

1.13 കോടി പേര്‍ രോഗമുക്തി നേടി. 59.95 ലക്ഷം ആളുകളാണ് വിവിധ രാജ്യങ്ങളിലായി ചികിത്സയിലുളളത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള അമേരിക്കയില്‍ ഇന്നലെ 57,718 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികള്‍ 47.63 ലക്ഷമായി. ഇതുവരെ 1.57 ലക്ഷം ജനങ്ങളാണ് മരിച്ചത്.

23.58 ലക്ഷം പേര്‍ രോഗമുക്തി നേടി. രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും രണ്ടാമതുളള ബ്രസീലില്‍ ഇന്നലെ 42,578 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതോടെ ആകെ രോഗികള്‍ 27.08 ലക്ഷമായി. 18.84 ലക്ഷം ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ 7.31 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. റഷ്യയിലും ദക്ഷിണ ആഫ്രിക്കയിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവാണ്.

ENGLISH SUMMARY:World covid update 2–8‑2020
You may also like this video