Web Desk

ന്യൂയോര്‍ക്ക്

May 18, 2020, 9:01 am

ലോകം കോവി‍ഡ് ഭീതിയില്‍,മരണം 3.16ലക്ഷം കടന്നു

Janayugom Online

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 48ലക്ഷം കടന്നു. മരണസംഖ്യ 3.16ലക്ഷമായി ഉയര്‍ന്നു.രോഗമുക്തി നേടിയത് 18 ലക്ഷത്തില്‍ ഏറെ പേരാണ്. 82,257 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

യു.എസില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.ഇന്നലെ മാത്രം 19,891 പേര്‍ക്കാണ് യു.എസില്‍ രോഗം സ്ഥിരീകരിച്ചത്.ആകെ മരണം 90,978 ആയി. 15.27ലക്ഷം ആളുകള്‍ക്കാണ് യുഎസില്‍ കോവിഡ് ബാധിച്ചിരിക്കുന്നത്.റഷ്യയില്‍ 2.81 ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇന്നലെ 9709 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.റഷ്യയില്‍ ആകെ മരണം 2631 ആയി.ഇറ്റലി, സ്പെയിന്‍, യു.കെ എന്നിവിടങ്ങളില്‍ കോവിഡ് മരണസംഖ്യയില്‍ നേരിയ കുറവ് ആശ്വാസം നല്‍കുന്നു.

ഫ്രാന്‍സില്‍ മരണം 28,000 കടന്നു.ഇന്നലെ 483 പേരാണ് മരിച്ചത്.ബ്രസീലിലും സ്ഥിതി ഗുരുതരമാണ്.485 പേരാണ് ഇന്നലെ മരിച്ചത്.2.41 ലക്ഷം പേര്‍ക്ക് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചു.ആകെ മരണം 16,118 ആയി.ഇന്ത്യയില്‍ മരണസംഖ്യ 3025 ആയി.24 മണിക്കൂറില്‍ 54 പേരാണ് മരിച്ചത്.രോഗബാധിതരുടെ എണ്ണം 95,698 ആയി. 5050 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.

ENGLISH SUMMARY:world covid update
You may also like this video