July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം രണ്ട് കോടിയിലേക്ക്

Janayugom Webdesk
December 30, 2020

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം എട്ട് കോടി ഇരുപത്തി രണ്ട് ലക്ഷം പിന്നിട്ടു. 17,95,044 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി എൺപത്തിമൂന്ന് ലക്ഷം കടന്നു.

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസിൽ ഒന്നരലക്ഷത്തിലേറെ പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയൊമ്പത് ലക്ഷം കടന്നു. 3,46,442 പേർ മരണമടഞ്ഞു. 1.18 കോടി പേർ സുഖം പ്രാപിച്ചു. അതേസമയം പുതിയ കൊവിഡ് വൈറസ് അമേരിക്കയിലും സ്ഥിരീകരിച്ചു.

രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് 1,02,45,326 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 2,60, 678 പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1,48,475 ആയി ഉയർന്നു. തൊണ്ണൂറ്റിയെട്ട് ലക്ഷം പേർ രോഗമുക്തി നേടി. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. എഴുപത്തിയഞ്ച് ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,92,716 പേർ മരിച്ചു. അറുപത്തിയാറ് ലക്ഷം പേർ സുഖം പ്രാപിച്ചു.

Eng­lish sum­ma­ry; world covid updates 30/12

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.