March 25, 2023 Saturday

Related news

July 23, 2022
May 28, 2022
April 7, 2022
March 15, 2022
March 3, 2022
February 25, 2022
February 3, 2022
January 22, 2022
January 20, 2022
January 18, 2022

കോവിഡ് 19; ലോകത്ത് ഇതുവരെ മരിച്ചത് നാലരലക്ഷം പേർ: കോവിഡ് വ്യാപന നിരക്കിൽ ഇന്ത്യ നാലാമത്

Janayugom Webdesk
വാഷിങ്ടണ്‍
June 18, 2020 8:52 am

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം എൺപത്തിനാല് ലക്ഷത്തോടടുക്കുന്നു . രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലരലക്ഷം കടന്നു. 1,19930 പേരാണ് അമേരിക്കയില്‍ മരിച്ചത്. അതേസമയം ബ്രസീലില്‍ കോവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ മാത്രം 31,000ത്തിന് മുകളില്‍ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതുവരെ 46,665 പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. കോവിഡ് വ്യാപന നിരക്കിൽ ഇന്ത്യ ഇപ്പോൾ നാലാമതാണ്. ആകെ രോഗ ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപതിനായിരത്തിന് മുകളിലെത്തിയ ഇന്ത്യ മൂന്ന് ദിവസം മുമ്പ് തന്നെ ബ്രിട്ടനെ മറികടന്നിരുന്നു. രോഗ ബാധ നിരക്കിലും മരണ നിരക്കിലും ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന വർധനയാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഇന്നലെ 130103 പേര്‍ക്ക് കൂടി രോഗം ബാധിച്ചപ്പോള്‍ 341 പേര്‍ മരിച്ചു.

Eng­lish sum­ma­ry:  world Covid updates

you may also like this video…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.