Friday
20 Sep 2019

സ്വന്തം നാട് ചതിച്ചില്ല, സ്റ്റോക്സും; ഇംഗ്ലണ്ടിന്‍റെ ജയം 104 റണ്‍സിന്

By: Web Desk | Thursday 30 May 2019 10:17 PM IST


ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 104 റണ്‍സിന്‍റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 311 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സ് 39.5 ഓവറില്‍ 207 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് അര്‍ധ സെഞ്ചുറികളുടെ പിന്‍ബലത്തിലാണ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടിയത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഇമ്രാന്‍ താഹിര്‍ ഇംഗ്ലണ്ടിന്റെ ഓപ്പണറായ ബെയര്‍‌സ്റ്റോയെ കൂടാരം കയറ്റിയെങ്കിലും പിന്നാലെയെത്തിയ ജേസണ്‍ റോയിയും, ജോയി റൂട്ടം മികവാര്‍ന്ന ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചതോടെ ഇംഗ്ലണ്ട് പതിയെ കരകയറുകയായിരുന്നു. ഇരുവരും അര്‍ധ സെഞ്ചുറി നേടി പുറത്തായി. എന്നാല്‍ പിന്നാലെ എത്തിയ മോര്‍ഗണും, സ്‌റ്റോക്‌സും ഇതേപാത പിന്തുടര്‍ന്നതോടെ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു. മോര്‍ഗണ്‍ 60 പന്തില്‍ നിന്ന് 57 റണ്‍സും ബെന്‍ സ്‌റ്റോക്‌സ് 79 പന്തില്‍ നിന്ന് 89 റണ്‍സും നേടി.

312 റണ്‍സ് വിജയ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം ഭേതപ്പെട്ടതായിരുന്നു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ട് ബൗളറന്മാര്‍ വിക്കറ്റിട്ടതോടെ അവരുടെ ഇന്നിംഗ്‌സ് 227 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. 74 പന്തില്‍ നിന്ന് 68 റണ്‍സ് നേടിയ ഡി കോക്കാണ് ഈ നിരയിലെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി  ജോഫ്ര ആര്‍ച്ചര്‍ മൂന്നും പ്ലംകെറ്റും, ബെന്‍ സ്‌റ്റോക്സും രണ്ട് വിക്കറ്റ് വീതവും നേടി. സ്റ്റോക്സ് തന്നെയാണ് കളിയിലെ താരവും.

Related News