Friday
20 Sep 2019

ലോകകപ്പില്‍ ഇന്ന് തീ പാറുന്ന രണ്ട് പോരാട്ടങ്ങള്‍

By: Web Desk | Saturday 1 June 2019 2:22 PM IST


കാര്‍ഡിഫ്: ഏകദിന ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം നടക്കുക. സന്നാഹ മത്സരത്തില്‍ ഇന്ത്യയോട് ജയിച്ച് മികവ് തെളിയിച്ച ന്യൂസിലന്‍ഡ് വെസ്റ്റ് ഇന്‍ഡീസിനോട് വമ്പന്‍ മാര്‍ജില്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. അതേ സമയം സമീപകാലത്തെ പ്രകടനം വച്ച് ശ്രീലങ്കന്‍ ടീം മെച്ചപ്പെട്ട പ്രകടനമല്ല നടത്തുന്നത്.

രണ്ടാമത്തെ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് ആറിനാണ് മത്സരം നടക്കുക. ഏത് ടീമിനെയും അട്ടിമറിക്കാന്‍ ശേഷിയുളള അഫ്ഗാനിസ്ഥാനെ കരുതലോടെ മാത്രമെ ഓസ്‌ട്രേലിയ സമീപിക്കുളളു. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്ന വാര്‍ണറും, സ്മിത്തും തിരികെ ടീമിലെത്തിയത് ഓസ്ട്രേലിയുടെ കരുത്ത് കൂട്ടുന്നു.

 

Related News