Tuesday
16 Jul 2019

ഷമിയോ ഭുവിയോ.. കൃത്യമായ ഉത്തരം സച്ചിന്‍റേലുണ്ട്..

By: Web Desk | Thursday 27 June 2019 10:56 AM IST


ഓള്‍ഡ് ട്രാഫോര്‍ഡ്: പരിക്ക് മാറി കായികക്ഷമത വീണ്ടെടുക്കുകയാണെങ്കില്‍ ഷമിക്ക് പകരം ഭുവനേശ്വര്‍ കുമാറിനെ തന്നെ കളിപ്പിക്കണമെന്ന് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് അനുവദിച്ച അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ടീം സെലക്ടറാവുകയാണെങ്കില്‍ വിന്‍ഡീസിനെതിരെ ആരെ കളിപ്പിക്കുമെന്നുളള ചോദ്യത്തിന് മറുപടിയായാണ് സച്ചിന്‍ ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. കാരണം ന്യൂബോളില്‍ സ്വിംഗ് കണ്ടെത്താന്‍ ഭുവിക്ക് കഴിയും. സച്ചിന്‍ വ്യക്തമാക്കി.
എന്നാല്‍ ഇതില്‍ ആകെ കുഴഞ്ഞിരിക്കുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. ആദ്യ മത്സരങ്ങളില്‍ ബുംറക്കൊപ്പം മികവ് കാട്ടിയ ഭുവനേശ്വര്‍ കുമാറിനെയോ, അഫ്ഗാനെതിരെ ഹാട്രിക്കുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുഹമ്മദ് ഷമിയെ കളിപ്പിക്കണമോയെന്ന ആശയക്കുഴപ്പമാണ് കോലിക്ക് നിലവിലുളളത്. പേശിവലിവിനെത്തുടര്‍ന്ന് പാകിസ്ഥാനെതിരായ മത്സരത്തിനിടെ പിന്‍മാറിയ ഭുവി അഫ്ഗാനെതിരെ കളിച്ചിരുന്നില്ല. ഭുവി വീണ്ടും പരിശീലനം തുടങ്ങിയെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കുമോ എന്ന് ഉറപ്പ് പറയാറായിട്ടില്ല. നേരത്തെ അഫ്ഗാനിസ്ഥാനെതിരെയുളള മത്സരത്തില്‍ ധോണിയുടെ മെല്ലെപ്പോക്കിന് സച്ചിന്‍ ധോണിയെ വിമര്‍ശിച്ചിരുന്നു.

Related News