സൂപ്പര്‍ ഓവറും ടൈ; ബൗണ്ടറി കരുത്തില്‍ ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ് കിരീടം

Web Desk
Posted on July 15, 2019, 12:16 am

ലണ്ടന്‍ : ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ ആദ്യമായി സൂുപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡിനെ കീഴടക്കി ഇംഗ്ലണ്ട് കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി. ന്യൂസിലാന്‍ഡിനെതിരെ 242 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 241 റണ്‍സിന് എല്ലാവരും പുറത്തായി. അവസാന ബാളില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് രണ്ടാമത്തെ റണ്‍സിനായുള്ള ശ്രമത്തില്‍ അവസാന വിക്കറ്റും നഷ്ടമായി. തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. സൂപ്പര്‍ ഓവറിലും ഇംഗ്ലണ്ടിന്റെ സ്കോറായ 15 റണ്‍സിനൊപ്പമെത്തിയെങ്കിലും കൂടുതല്‍ ബൗണ്ടറി നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ട് ചാമ്ബ്യന്‍മാര്‍ ആവുകയായിരുന്നു. പുറത്താകാതെ 84 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്കാണ് മാന്‍ ഓഫ് ദി മാച്ച്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ലോകകപ്പിലെ മികച്ച താരമായി.