സലയില്ല ; ഈജിപ്തിനെ ഉറുഗ്വേ തോല്‍പ്പിച്ചു

Web Desk
Posted on June 15, 2018, 8:17 pm

വിജയഗോള്‍ നേടിയ ഹോസെ ജിമ്മിനസ്

മോസ്‌കോ:ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഈജിപ്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഉറുഗ്വേ തോല്‍പ്പിച്ചു. 89-ാം മിനിറ്റില്‍ ഹോസെ ജിമ്മിനസാണ് ഉറുഗ്വേയ്ക്കായി വിജയഗോള്‍ നേടിയത്.

ഉറുഗ്വേയുടെ സൂപ്പര്‍താരം ലൂയി സുവാരസ് കളത്തിലിറങ്ങിയപ്പോള്‍ ഈജിപ്ത്യന്‍ സൂപ്പര്‍താരം മുഹമ്മദ് സല ആദ്യമത്സരത്തിനിറങ്ങിയില്ല. നേരത്തെ പരുക്കേറ്റിരുന്ന സല പരുക്കില്‍ നിന്ന് മോചിതനായെന്നും ഇന്ന് കളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്ന് തന്നെ മറ്റ് രണ്ട് മത്സരങ്ങള്‍ കൂടിയുണ്ട്. ഗ്രൂപ്പ് ബിയിലെ മത്സരങ്ങളില്‍ മൊറോക്കോ ഇറാനെയും സ്‌പെയിന്‍ പോര്‍ച്ചുഗലിനെയുമാണ് നേരിടുന്നത്. മുന്‍ ചാമ്ബ്യന്‍മാരായ സ്‌പെയിനും സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും തമ്മിലുള്ള മത്സരത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ, സൗദി അറേബ്യയെ എതിരില്ലാതെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.