March 31, 2023 Friday

ലോകത്ത് കോവിഡ് മരണം 2,39,000 കടന്നു

Janayugom Webdesk
May 2, 2020 9:29 am

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,39,000 കടന്നു. കൊവിഡ് രോഗബാധിതരുടെ എണ്ണം 34 ലക്ഷം പിന്നിട്ടു. കൊവിഡ് ഭേദമായവരുടെ എണ്ണം 10,79,572 ആയി. 35,828 പേർക്കാണ് അമേരിക്കയിൽ പുതുതായി വൈറസ് സ്ഥിരീകരിച്ചത് . രാജ്യത്തെ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 11,30,851 ആയി. ബ്രിട്ടനിൽ മരണസംഖ്യ 26,771 ആയി. 24,376 ആണ് ഫ്രാൻസിലെ മരണസംഖ്യ. ജർമനിയിൽ മരിച്ചവരുടെ എണ്ണം 6,623 ആയി ഉയർന്നപ്പോൾ ബെൽജിയത്തിലേത് 7,703 ആയി. ഇറാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. 6,028 ആണ് രാജ്യത്തെ മരണസംഖ്യ.ന്യൂയോർക്കില്‍ ഇന്നലെ മാത്രം 306 പേര്‍ മരിച്ചപ്പോൾ ന്യൂ ജെഴ്സിയിൽ 458 പേരാണ് മരിച്ചത്.

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. അതിനിടെ, ലോക്ഡൌണിനെതിരായ പ്രതിഷേധം രാജ്യത്ത് വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം മിഷിഗണിൽ ആയുധങ്ങളുമായി തെരവിലിറങ്ങിയ ജനക്കൂട്ടം അടച്ചുപൂട്ടൽ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി.ഇതുവരെ 6,300 ലധികം പേര്‍ മരിച്ച ബ്രസീലിലും മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും അതിവേഗം വര്‍ധിക്കുകയാണ്. 400 ലധികം പേരാണ് ഇന്നലെ മാത്രം രാജ്യത്ത് മരിച്ചത്.

കോവിഡ് പ്രതിരോധത്തിന് മരുന്ന് നല്‍കാന്‍ സജ്ജമായിരിക്കുകയാണ് അമേരിക്ക. എബോള വൈറസിനടക്കം നല്‍കിയ മരുന്നാണ് നല്‍കുക. മരുന്ന് കമ്പനി 1.5 മില്യണ്‍ കുപ്പിമരുന്നുകളാണ് അധികൃതര്‍ക്ക് കൈമാറിയിരിക്കുന്നത്. തിങ്കളാഴ്ചമുതലാണ് മരുന്നുകള്‍ നല്‍കി തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്.

Eng­lish Sum­ma­ry: world death rate cross two lakhs

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.