November 29, 2022 Tuesday

Related news

November 18, 2022
September 25, 2022
August 9, 2022
June 6, 2022
June 5, 2022
June 5, 2022
June 5, 2022
April 27, 2022
October 9, 2021
October 8, 2021

വൃക്ഷതൈകളുടെ പരിപാലനം തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍: മന്ത്രി എ കെ ശശീന്ദ്രൻ

Janayugom Webdesk
കോഴിക്കോട്
June 5, 2021 2:15 pm

പരിസ്ഥിതിദിനത്തില്‍ നടുന്ന തൈകൾ പരിപാലിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നിരവധി തൈകള്‍ സംസ്ഥാനത്തുടനീളം വര്‍ഷംതോറും വെച്ചുപിടിപ്പിക്കാറുണ്ടെങ്കിലും അവയുടെ തുടര്‍ പരിപാലനം സാധ്യമാകാറില്ല. വനം വകുപ്പിനു പുറമേ കൃഷി-തദ്ദേശ സ്വയംഭരണ‑വിദ്യാഭ്യാസ വകുപ്പുകളും വിവിധ സര്‍ക്കാരിതര സംഘടനകളും പരിസ്ഥിതി ദിനത്തില്‍ തൈകൾ നടാറുണ്ട്. ഇവയില്‍ വളരെ ചെറിയ ശതമാനം ചെടികള്‍ മാത്രമേ പരിപാലിക്കപ്പെടുന്നുള്ളൂ. ഇവയുടെ പരിപാലനം തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും ഇതുവഴി സാധിക്കും. ഇതു സംബന്ധിച്ച് കൃഷി- തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി കൂടിയാലോചിച്ച് കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി മന്ത്രി വ്യക്തമാക്കി. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് സര്‍ക്കാര്‍ ത്വക്ക് രോഗ ആശുപത്രി പരിസരത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായരുന്നു അദ്ദേഹം. വനം സംരക്ഷിക്കുന്നതിന് വനം വന്യജീവി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ‘വനം സംരക്ഷിക്കുന്ന ജനങ്ങള്‍, ജനങ്ങളെ സംരക്ഷിക്കുന്ന വനം’ എന്ന ആശയം അടിസ്ഥാനമാക്കി പദ്ധതി ആവിഷ്‌കരിക്കുകയും ശുദ്ധമായ ജലം, വായു, മണ്ണ് എന്നിവ ഉറപ്പാക്കുകയും ചെയ്യും.

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കു്‌ന 49-ാമത് ലോക പരിസ്ഥിതി ദിനാചരണമാണിത്. ഇത്രയും വര്‍ഷങ്ങളായിട്ടും ത്യപ്തികരമായ ഒരു ഹരിതമേലാപ്പ് സൃഷ്ടിക്കാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ജീവന്റെ നിലനില്‍പ്പിന് പ്രകൃതിസംരക്ഷണം കൂടിയേതീരൂ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഹരിതകേരളം പദ്ധതിയുമായി സർക്കാർ മുന്നിട്ടിറങ്ങിയത്. പരിസ്ഥിതി സംരക്ഷണ ആശങ്ങൾ സമൂഹത്തിലെത്തിക്കുന്നതിൽ സുഗതകുമാരി, സുന്ദര്‍ലാല്‍ ബഹുഗുണ തുടങ്ങിയവര്‍ ചെലുത്തിയ സ്വാധീനം വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നഗരങ്ങളിൽ ചെറുവനമാതൃകകൾ സൃഷ്ടിക്കാനുതകുന്ന വനം വകുപ്പിന്റെ ‘നഗരവനം’ പദ്ധതികൂടുതൽ സജീവമാക്കുമെന്നുംകാവു സംരക്ഷണത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്നും വനം മന്ത്രി അറിയിച്ചു. ചകിരി നാരില്‍ നിര്‍മിച്ച റൂട്ട് തൈകളുടെ വിതരണ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിര്‍വ്വഹിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എം.കെ.രാഘവൻ എംപി മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ മുഖ്യ വനംമേധാവി പി കെ കേശവൻ പരിസ്ഥിതിദിന സന്ദേശം നൽകി. കൗണ്‍സിലര്‍ ഡോ. പി എന്‍ അജിത, പി സി സിഎഫ് ജയപ്രകാശ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജെ ദേവപ്രസാദ്, ജില്ലാ പോലീസ് മേധാവി എ വി ജോർജ്,ത്വക്ക് രോഗ ആശുപത്രി സൂപ്രണ്ട് ഡോ. സരള, തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ്കുമാര്‍ സ്വാഗതവും ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന്‍ നന്ദിയും പറഞ്ഞു.

Eng­lish sum­ma­ry: World envi­ron­ment day cel­e­bra­tion in Kerala

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.