ലോക ഭക്ഷ്യ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ ഇന്ന് തിരുവനന്തപുരത്തെ ഹോട്ടൽ ഗ്രാൻഡ് ചൈത്രത്തിൽ നടക്കും. രാവിലെ 9.30ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ തുടങ്ങിയവർ പങ്കെടുക്കും. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ പ്രമുഖർ ക്ലാസെടുക്കും.
ഭക്ഷ്യ സുരക്ഷാ ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെമിനാറുകൾ, ക്വിസ്, പോസ്റ്റർ ഡിസൈനിങ്, സംവാദം, പെയിന്റിങ്, വാക്കത്തോൺ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പൊതുജനങ്ങൾക്കായി സംസ്ഥാനത്തുടനീളം ഇരുന്നൂറോളം ബോധവല്ക്കരണ ക്ലാസുകളും സംഘടിപ്പിക്കും.
English summary;World Food Security Day: National Seminar Today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.