ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.18 കോടി കടന്നു. 141,887,030 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്നാണ് കണക്ക്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും ചേർന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്.
3,029,746 പേർ ഇതുവരെ മരണത്തിനു കീഴടങ്ങിയപ്പോൾ 120,413,570 രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 599,798 പേർക്കാണ് ആഗോള വ്യാപകമായി കോവിഡ് ബാധിച്ചത്. ഇതേസമയത്ത് 6,428 പേർ രോഗം ബാധിച്ച് മരിച്ചു.
18,284,850 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 107,195 പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. അമേരിക്ക, ഇന്ത്യ, ബ്രസീൽ, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, തുർക്കി, ഇറ്റലി, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ പത്തിലുള്ളത്.
ENGLISH SUMMARY:world has crossed 14.18 crore covid
You may also like this video