Web Desk

April 07, 2020, 10:12 am

കോവിഡ് ഭീതിക്കിടെ ഇന്ന് ലോകാരോഗ്യ ദിനം

Janayugom Online

കോവിഡ് മഹാമാരിയ്ക്കെതിരെ ലോകം ഒറ്റക്കെട്ടായി പോരാടുന്നതിനിടിയിൽ ഇന്ന് ലോകാരോഗ്യ ദിനം ആചരിക്കുന്നു. പൊതുജനാരോഗ്യ രംഗത്ത് നഴ്സുമാരുടെയും പ്രസവ ശുശ്രൂഷകരുടേയും പങ്ക് മുന്‍ നിര്‍ത്തിയാണ് ലോകാരോഗ്യ സംഘടന ഇത്തവണ ആരോഗ്യ ദിനം ആചരിക്കുന്നത്..സമുഹത്തിലെ എല്ലാവിഭാവക്കാര്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുക എന്നതിനാണ് ലോകോരോഗ്യ സംഘടന ഈ വര്‍ഷത്തെ ആശയം. മതിയായ ചികിത്സ ലഭിക്കാതെ രോഗികള്‍ മരണപ്പെടുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക ആരോഗ്യ സംഘടനയുടെ സന്ദേശം ഏറെ പ്രസക്തമാവുകയാണ്.ഇതു മുന്‍നിര്‍ത്തിയാണ് ലോകാരോഗ്യ ദിനം ആചരിക്കുന്നത്.

 ഡബ്യൂഎച്ച്ഒ യുടെ കണക്കു പ്രകാരം ലോകത്തെ ആരോഗ്യ പ്രവർത്തകരിൽ 50 ശതമാനവും നഴ്‌സുമാരാണ്. ലോക ആരോഗ്യ പരിരക്ഷാ വികസന ലക്ഷ്യം 2030ല്‍ കൈവരിക്കണമെങ്കില്‍ അധികമായി വേണ്ടത് 90 ലക്ഷം നഴ്‌സിംസ് ജോലിക്കാര്‍. നഴ്‌സിംഗ് സ്റ്റാഫുകളുടെ കുറവ് നികത്തുകയെന്നതാകും ആരോഗ്യ രംഗത്തെ പ്രധാന വെല്ലുവിളികളിലൊന്ന്.

വയോധികരുടേയും കുട്ടികളുടേയും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഡോക്ടര്‍മാര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ജോലി ചെയ്യുന്ന നഴ്‌സുമാര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. മാതൃ ശിശു മരണ നിരക്കുകള്‍ കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതുകൊണ്ടാണ് പ്രസവശുശ്രൂഷകരേയും ആരോഗ്യ ദിനത്തില്‍ ലോകാരോഗ്യ സംഘടന അഭിനന്ദിക്കുന്നത്.

ENGLISH SUMMARY: world health day