ആഗോള മഹാമാരി:പ്രഖ്യാപിച്ചത് ലോകാരോഗ്യ സംഘടന

Web Desk

ജനീവ

Posted on March 11, 2020, 11:07 pm

ഇന്ത്യ ഉൾപ്പടെ 114 രാജ്യങ്ങളിൽ പടർന്ന് പിടിക്കുന്ന കൊറോണ വൈറസ് രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ഇന്നലെ ഏറെ വൈകിയാണ് ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരി(പാൻഡമിക്) ആയി പ്രഖ്യാപിച്ചത്. നൂറിലധികം ലോകരാജ്യങ്ങളിൽ പടർന്ന് പിടിക്കുന്ന വ്യാധികളെയാണ് മഹാമാരി വിഭാഗത്തിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തുന്നത്. നിലവിൽ ആറ് ഭൂഖണ്ഡങ്ങളിലായി 1,20,000 ജനങ്ങളെയാണ് രോഗം ബാധിച്ചത്. 4,300 ലധികം പേർ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. അപ്രതീക്ഷിതമായി ലോകരാജ്യങ്ങളെ ബാധിക്കുന്ന രോഗത്തെയാണ് മഹാമാരി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ചൈനയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ 13 ഇരട്ടി വർധനയുണ്ടായി. രാജ്യങ്ങളുടെ എണ്ണത്തിൽ മൂന്ന് മടങ്ങാണ് വർധനയെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനം ഗബ്രേയേസിസ് പറഞ്ഞു. വരാനിരിക്കുന്ന ദിവസങ്ങളിലും ആഴ്ചകളിലും രോഗബാധിതരുടെയും രാജ്യങ്ങളുടേയും എണ്ണത്തിൽ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ ബാധയെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കണമെന്ന് യുഎസ് ഡോക്ടറായ ജെറോം ആഡംസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്നലെയും ഇറ്റലി ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കൂടുതൽ പേർക്ക് രോഗം സ്ഥീരീകരിച്ചതാണ് ആഗോള മഹാമാരിയായി പ്രഖ്യാപിക്കാനുള്ള കാരണം.

Eng­lish Sum­ma­ry: World health orga­ni­za­tion about coro­na

You may also like this video