കോവോവാക്‌സ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി. 12 മുതല്‍ 17വരെ പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്‌സിനാണ് അംഗീകാരം ലഭിച്ചത്. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്‌സിനാണിത്. വെള്ളിയാഴ്ചയാണ് വാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യ സംഘടന നല്‍കിയത്.
കോവിഡിനെതിരായ പോരാട്ടത്തില്‍ ഇതു മറ്റൊരു നേട്ടമാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല പ്രതികരിച്ചു. കോവോവാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള ഡബ്ല്യുഎച്ച്‌ഒ അനുമതി ലഭിച്ചിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി അദാര്‍ പൂനാവാല ട്വിറ്ററില്‍ കുറിച്ചു.
english summary; World Health Organization approves pediatric vaccine
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.