ലോകം മുഴുവൻ പടര്‍ന്നു പിടിച്ച കോവിഡ്-19ന് കാരണമായ നോവല്‍ കൊറോണ വൈറസ് ലാബിലോ മറ്റെവിടെയെങ്കിലുമോ സൃഷ്ടിക്കപ്പെട്ടതല്ലെന്ന് ലോകാരോഗ്യസംഘടന. ലഭ്യമായ തെളിവുകള്‍ എല്ലാം സൂചിപ്പിക്കുന്നത് വൈറസ് മൃഗങ്ങളില്‍ നിന്ന് വന്നതാണെന്നാണെന്ന് ലോകാരോഗ്യസംഘടയുടെ വക്താവ് ഫഡേല ചായ്ബ് പറഞ്ഞു.
വവ്വാലുകള്‍ ഈ വൈറസുകളുടെ സ്വാഭാവിക വാഹകരാണ്. എന്നാല്‍ ഇത് എങ്ങനെ മനുഷ്യരിലേയ്ക്കെത്തി എന്നത് ഇപ്പോഴും ഒരു ചോദ്യ ചിഹ്നമായി തുടരുകയാണ്.
വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ് പുറത്തുവന്നതെന്ന തരത്തിലുള്ള യുഎസ് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്ന് പരീക്ഷണങ്ങള്‍ക്കിടെ അബദ്ധത്തില്‍ വൈറസ് പുറത്തുവന്നതെന്ന വാദങ്ങളെയും ലോകാരോഗ്യസംഘടന തള്ളിക്കളഞ്ഞു.
English Summary: World Health Organization says that The corona virus was not created in the lab or elsewhere.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.