25 April 2024, Thursday

Related news

February 1, 2024
January 8, 2024
December 5, 2023
December 4, 2023
November 21, 2023
November 11, 2023
November 9, 2023
September 29, 2023
August 8, 2023
June 20, 2023

കോവിഷീൽഡ്​ വ്യാജ വാക്​സിനുകൾ ; ഇന്ത്യക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Janayugom Webdesk
August 19, 2021 2:16 pm

കോവിഡ്​ പ്രതിരോധമൊരുക്കുന്ന കോവിഷീൽഡ്​ വാക്​സിൻ രാജ്യത്ത്​ തകൃതിയായി വിതരണം നടക്കുന്നതിനിടെ വ്യാജന്മാരുടെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ജൂലൈ, ആഗസ്റ്റ്​ മാസങ്ങളിലാണ്​ ഇന്ത്യയിലും ആഫ്രിക്കയിലെ ഉഗാണ്ടയിലും വ്യാജ വാക്​സിനുകളുടെ വ്യാപനം കണ്ടെത്തിയത്.

ഇന്ത്യയിലെ കോവിഷീൽഡ്​ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടും റിപ്പോർട്ട്​ സ്​ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്​ നൽകി​. സർക്കാർ ആശുപത്രികൾ വഴിയും മറ്റു ഔദ്യോഗിക സംവിധാനങ്ങൾ വഴിയും വിതരണം ചെയ്യുന്നതിന്​ പുറമെ സ്വകാര്യ ആശുപത്രികളിലും വാക്​സിൻ വിതരണം നടക്കുന്നുണ്ട്​. രാജ്യത്ത്​ ഏറ്റവും കൂടുതൽ വിതരണം ചെയ്യുന്ന വാക്​സിനുകളിൽ മുൻനിരയിലാണ്​ ​കോവിഷീൽഡ്​. ഈ ഒരു സാഹചര്യത്തിലാണ് വാക്​സിൻ വ്യാജന്മാരെപറ്റിയുളള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് .
eng­lish summary;World Health Orga­ni­za­tion warns India about fake cov­ishield vac­cine distribution
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.