26 March 2024, Tuesday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023
December 20, 2023

ഒമിക്രോൺ അതീവ മാരകം മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Janayugom Webdesk
ജനീവ
November 29, 2021 11:01 pm

കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഏറെ മാരകമാണെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ പടര്‍ന്നുപിടിച്ചാല്‍ പ്രത്യാഘാതം ഏറെ ഗുരുതരമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അതേസമയം, ഒമിക്രോൺ വകഭേദം ബാധിച്ച് ഒരു മരണവും ഇതേവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. പ്രതിരോധ വാക്‌സിനുകളുടെ പിന്‍ബലത്തില്‍ ലോകം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് ഒമിക്രോണ്‍ വീണ്ടും ആശങ്കയായി മാറിയിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളിൽ

ഏറ്റവും മാരകമായതാണ് ഒമിക്രോൺ എന്നാണ് ലോകാരോഗ്യ സംഘടനയുടെയും വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെയും വിലയിരുത്തലുകള്‍. തീവ്രത, വ്യാപനശേഷി തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ പഠനത്തിലൂടെ മാത്രമേ വ്യക്തത ലഭിക്കൂ. പഠനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. നിലവില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്ക് ഒമിക്രോണ്‍ വൈറസ് സാന്നിധ്യം കണ്ടെത്താനാകുന്നുണ്ട്.

ഒമിക്രോണിനെ പ്രതിരോധിക്കാന്‍ നിലവിലെ വാക്‌സിനുകള്‍ക്ക് കഴിയുമോ എന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണ്. ഒമിക്രോണിന്റെ രോഗ ലക്ഷണങ്ങള്‍ മറ്റുള്ള വകഭേദങ്ങളില്‍ നിന്ന് വ്യത്യാസമുണ്ടോ എന്നതിനെക്കുറിച്ചും നിലവില്‍ സ്ഥിരീകരണങ്ങളില്ല. ലോകരാജ്യങ്ങളോട് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടിട്ടുണ്ട്. ഒമിക്രോണിന്റെ വരവോടെ പല രാജ്യങ്ങളും അന്താരാഷ്ട്ര വിമാന സര്‍വീസുകളടക്കം റദ്ദാക്കുകയും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

eng­lish sum­ma­ry; World Health Orga­ni­za­tion warns of omi­cron death threat

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.